ഒരു ബ്ലോഗ് ഉണ്ടാക്കാം
>> 14.4.08
ഗൂഗിള്‍ നല്‍കുന്ന സൌജന്യ ബ്ലോഗ് സേവനമാണ് ബ്ലോഗര്‍ (Blogger). ‘ബ്ലോഗ്‍ എഴുതുന്നയാള്‍‘ എന്ന അര്‍ത്ഥത്തിലും ഈ പേര് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഗൂഗിളിനു മാത്രമല്ല ഈ സര്‍വ്വിസ് ഉള്ളത്, വേഡ്പ്രസ് തുടങ്ങിയ കമ്പനികളും ഈ സേവനം നല്‍കുന്നുണ്ട്. ഈ അദ്ധ്യായത്തില്‍, ഗൂഗിളിന്റെ ബ്ലോഗറില്‍ എങ്ങനെ ഒരു ബ്ലോഗ് നമുക്ക് റെജിസ്റ്റര്‍ചെയ്യാം എന്നാണ് പറയുന്നത്.
ബ്ലോഗറില്‍ സ്വന്തമായി ഒരു ബ്ലോഗ് റെജിസ്റ്റര്‍ ചെയ്യുന്നതിന് നമുക്ക് സ്വന്തമായി ഒരു ഇ-മെയില്‍ ഐ.ഡി വേണം. അത് ജി.മെയില്‍ ഐ.ഡി യോ, യാഹൂ ഐ.ഡിയോ ആകാം. ഇ-മെയില്‍ അഡ്രസ് ഇല്ലാത്തവര്‍ ബ്ലോഗ് റെജിസ്ട്രേഷനു പോകുന്നതിനുമുമ്പ് സ്വന്തമായി ഒരു ജി-മെയില്‍ ഐ.ഡി ഉണ്ടാക്കണം. യാഹൂവില്‍ ഇ-മെയില്‍ ഐ.ഡി ഉണ്ടാക്കുവാന്‍ നേരെ Yahoo mail സര്‍വീസില്‍ പോവുക.
ജി.മെയില്‍ ഐ.ഡിയാണുവേണ്ടതെങ്കില്‍ നിലവില്‍ ജി.മെയില്‍ ഉപയോഗിക്കുന്ന ആരെങ്കിലും നിങ്ങളുടെ ഇ-മെയില്‍ അഡ്രസിലേക്ക് ഒരു ഇന്‍വിറ്റേഷന്‍ അയച്ചുതരേണ്ടതുണ്ട്. സുഹൃത്തുക്കളോ പരിചയക്കാരോ ജി.മെയില്‍ ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ ഒരു ഇന്‍വിറ്റേഷന്‍ അയച്ചുതരുവാന്‍ അവരോട് ആവശ്യപ്പെടുക. എന്നിട്ട്, ഗൂഗിളില്‍ ഒരു മെയില്‍ ഐ.ഡി ഉണ്ടാക്കിയെടുക്കുക.
ബ്ലോഗിന്റെ പേരും സ്വന്തം പേരും:
ബ്ലോഗ് തുടങ്ങുന്നതിനു മുമ്പ് ഒരു വാക്ക് പറയട്ടെ. നിങ്ങള്‍ നിങ്ങളുടെ ബ്ലോഗിന് ഇടാനുദ്ദേശിക്കുന്ന പേരും, നിങ്ങള്‍ ബ്ലോഗില്‍ സ്വയം അറിയപ്പെടാന്‍ ഉദ്ദേശിക്കുന്ന പേരും (തൂലികാ നാമം) ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുമല്ലോ. ഇനി താഴേക്ക് വായിക്കുന്നതിനു മുമ്പ്, ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ തുറന്ന് മലയാളത്തില്‍ ആ പേര് എഴുതി ഒന്നു സേര്‍ച്ച് ചെയ്തു നോക്കൂ. ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനിലേക്ക് ഇതിലേ. രണ്ടും രണ്ടായി തന്നെ സേര്‍ച്ച് ചെയ്യണം. അപ്പോള്‍ നിങ്ങള്‍ക്ക് ഒരേകദേശ രൂപം കിട്ടും ഈ പേരുകള്‍ ബ്ലോഗില്‍ നിലവില്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന്. ഉണ്ടെങ്കില്‍ വേണ്ട രൂപഭേദങ്ങള്‍ ഇപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചുകൊണ്ട് തുടര്‍ന്നുള്ള ഭാഗങ്ങള്‍ വായിക്കൂ.
ഒന്നാംഭാഗം:
ആദ്യപടി ഗൂഗിളിന്റെ ബ്ലോഗര്‍ സര്‍വീസിലേക്ക് പോവുക എന്നതാണ്. അതിനായി http://www.blogger.com/ എന്ന വെബ്‌സൈറ്റിലേക്ക് പോവുക. ഈ ലിങ്കില്‍ ക്ലിക്കുചെയ്താലും മതി.
താഴെയുള്ള ചിത്രത്തില്‍ കാണുന്നതുപോലെ ഒരു സ്ക്രീനിലേക്ക് നാം എത്തും. ഓറഞ്ച് കളറില്‍ കൊടുത്തിരിക്കുന്ന ഭാഗം മാത്രമാണ് നമുക്ക് തല്‍ക്കാലം റെജ്സ്ട്രേഷനുവേണ്ടി വേണ്ടത്. Create a blog എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇനി മുമ്പോട്ട് പോകുന്നതിനു മുമ്പ് ഒരു പ്രധാനകാര്യം പറയട്ടെ. ആദ്യാക്ഷരിയില്‍ കാണിച്ചിരിക്കുന്ന സ്ക്രീന്‍ ഷോട്ട് വിവരണങ്ങള്‍ എല്ലാം ഇംഗ്ലീഷില്‍ ആണ്. നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വെബ് ബ്രൌസര്‍ ഭാഷ അനുസരിച്ച്, ചിലപ്പോള്‍ മലയാളത്തില്‍ ആവാം ഈ സ്ക്രീനുകള്‍ നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. അപ്പോള്‍ ഇവിടെ വിവരിച്ചിരിക്കുന്ന ഇംഗ്ലീഷ് പേരുകളുടെ മലയാള തര്‍ജമ ആവും ഒരു പക്ഷെ നിങ്ങള്‍ കാണുന്നത്. ഇത് ഒരു ബുദ്ധിമുട്ടായി തോന്നുന്നു എങ്കില്‍, ഇപ്പോള്‍ തന്നെ Blogger logo യുടെ തൊട്ടു മുകളില്‍ കാണുന്ന language എന്ന ലിങ്കിലെ arrow അമര്‍ത്തി, കിട്ടുന്ന ലിസ്റ്റില്‍ നിന്നും ഭാഷ English എന്ന് സെറ്റ് ചെയ്യുക.
Create a Google account എന്നൊരു സ്ക്രീനിലേക്ക് നാം പ്രവേശിക്കും. താഴെ അതിന്റെ ചിത്രമുണ്ട്. (ഇങ്ങനെയുള്ള ചിത്രങ്ങള്‍ വലുതായി കാണുവാന്‍ ഒരു ഞൊടുക്കുവിദ്യ: ചിത്രത്തിനു മുകളില്‍ മൌസ് വച്ച്, അതിന്റെ റൈറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഒരു ലിസ്റ്റ് കിട്ടും. അതില്‍ Open link in new tab എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രം വലുതായി മറ്റൊരു വിന്റോവില്‍ തുറന്നുവരും)

ആദ്യത്തെ രണ്ടു ചോദ്യങ്ങളും ഒന്നുതന്നെ.
നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് ടൈപ്പുചെയ്യുക. സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ ഇല്ലാതെ രണ്ടു കോളത്തിലും നിങ്ങളുടെ ജി.മെയില്‍ അല്ലെങ്കില്‍ യാഹൂ അഡ്രസ് ടൈപ്പുചെയ്യുക.
അടുത്ത രണ്ടു ചോദ്യവും ഒരു പാസ്‌വേഡ് ടൈപ്പുചെയ്യുവാനാണ്. നിങ്ങളുടെ ഇ-മെയിലിന്റെ പാസ്‌വേഡ് തന്നെ വേണം എന്നില്ല. അതായാലും കുഴപ്പമില്ല (ആവുന്നതാണ് ഓര്‍ത്തിരിക്കാന്‍ കൂടുതല്‍ സൌകര്യം). ഓര്‍ക്കുക പാസ്‌വേഡിന് കുറഞ്ഞത് എട്ട് അക്ഷരങ്ങള്‍ / അക്കങ്ങള്‍ വേണം. ഇംഗ്ലീഷില്‍ത്തന്നെ വേണം പാസ്‌വേഡ് എഴുതുവാന്‍.
അടുത്ത ചോദ്യം ഡിസ്‌പ്ലേ നെയിം എഴുതുവാനാണ്. ബ്ലോഗിന്റെ പേരല്ല, നിങ്ങളുടെ തന്നെ പേര് ബ്ലോഗറില്‍ എങ്ങനെ വരണം എന്നാണ് ചോദ്യം. ഇവിടെ തൂലികാനാമം ഉപയോഗിക്കാന്‍ താല്പര്യപ്പെടുന്നവര്‍ അതെഴുതുക. യഥാര്‍ത്ഥപേര് എഴുതുവാന്‍ താല്പര്യമുള്ളവര്‍ അങ്ങനെ. മലയാളത്തിലോ, ഇംഗ്ലീഷിലോ, രണ്ടുഭാഷകളിലും ആയോ ഈ പേര് എഴുതാം. തൂലികാനാമം എഴുതാന്‍പോകുന്നവര്‍ അങ്ങനെയൊരു പേര് ബ്ലോഗില്‍ ആക്ടീവായി നിലവിലുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ടേ അതിനു മുതിരാവൂ. അല്ലെങ്കില്‍ ഒരേപേരില്‍ രണ്ടു ബ്ലോഗര്‍മാരും, അവരെ തിരിച്ചറിയാത്ത വായനക്കാരും ഒക്കെ ഫലം! ബ്ലോഗുകളെ പരിചയപ്പെടാം എന്ന അദ്ധ്യായത്തിലെ ഇതുമായി ബന്ധപ്പെട്ട ചോദ്യവും ഉത്തരവും ഒന്നു നോക്കൂ.
അടുത്ത ഫീല്‍ഡില്‍, ഭാവിയില്‍ ബ്ലോഗറിനെ സംബന്ധിക്കുന്ന അറിയിപ്പുകള്‍, നോട്ടിഫിക്കെഷനുകള്‍ തുടങ്ങിയവ നിങ്ങളുടെ ഇ-മെയിലിലേക്ക് അയച്ചു തരണമോ എന്ന ചോദ്യമാണ്. വേണം എന്നുണ്ടെങ്കില്‍ അവിടെയുള്ള കള്ളിയില്‍ ടിക് ചെയ്യുക.
അടുത്ത ഫീല്‍ഡില്‍ നിങ്ങളുടെ date of birth ആണ് ചോദിക്കുന്നത്. കൃത്യമായി എഴുതുക.
അടുത്തത് ഒരു വേഡ് വേരിഫിക്കേഷനാണ്. മുകളില്‍ പറഞ്ഞകാര്യങ്ങളത്രയും ഇത്രനേരം ചെയ്തത് ഒരു മനുഷ്യനാണോ, അതോ ഗൂഗിളിനെ കളിപ്പിച്ച് ബ്ലോഗുണ്ടാക്കാനിറങ്ങിയ വല്ല തസ്കരപ്രോഗ്രാമുകളാണോ എന്നറിയാനുള്ള ഒരു വിദ്യയാണിത്. ഒരു ഇംഗ്ലീഷ് വാക്ക് അവിടെ എഴുതിയിട്ടുണ്ടാവും, കലാപരമായി കോട്ടിയും ചളുക്കിയും. അതിലെ അക്ഷരങ്ങള്‍ അതേപടി പകര്‍ത്തുകയാണ് നിങ്ങളുടെ ജോലി. (ഇവിടെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വാക്കാവില്ല നിങ്ങള്‍ക്ക് ലഭിക്കുന്നത്).
അത് എഴുതിക്കഴിഞ്ഞാല്‍ Acceptance of terms ഉണ്ട്. സമയമുള്ളവര്‍ക്ക് Terms of service മുഴുവന്‍ വായിച്ചു നോക്കാം. സമയവും ക്ഷമയും ഇല്ലാത്തവര്‍ക്ക് ധൈര്യമായി I accept എന്നതിന്റെ നേരെയുള്ള കുഞ്ഞുചതുരത്തില്‍ ഒരു ക്ലിക്ക് വച്ചുകൊടുത്തിട്ട്, Continue എന്നെഴുതിയിരിക്കുന്ന ആരോയില്‍ ക്ലിക്ക് ചെയ്യാം. റെജിസ്ട്രേഷന്റെ ഒന്നാംഭാഗം ഇവിടെ പൂര്‍ണ്ണമാകുന്നു. ഈ ബ്ലോഗര്‍ പ്രസിദ്ധീകരണ നിബന്ധനകളുടെ ഒരു സംഗ്രഹപഠനം ഈ ബ്ലോഗിലെ അറിയേണ്ട നിയമങ്ങളും നയങ്ങളും എന്ന അദ്ധ്യായത്തിലുണ്ട്. അത് എല്ലാവരും ഒരുപ്രാവശ്യം വായിച്ചിരിക്കുന്നതു നന്നായിരിക്കും. കാരണം ബ്ലോഗ് എന്നത് ഒരു അജ്ഞാത നാമം ഉപയോഗിച്ച് എന്തും എഴുതിവയ്ക്കാനും ആരെയും വിമര്‍ശിക്കാനും, എന്തും വിളിച്ചു പറയുവാനുമുള്ള ഒരു മാധ്യമം അല്ല. സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ നിയമപരമായ കുരുക്കളില്‍ ചെന്ന് പെട്ടേക്കാം. ഈ ബ്ലോഗിലെ "ബ്ലോഗ് എഴുത്ത് - അറിയേണ്ട നിയമങ്ങള്‍, നയങ്ങൾ" എന്ന സെക്ഷന്‍ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്.
Account verification:
ഇത്രയും ചെയ്തു കഴിയുമ്പോള്‍, നിങ്ങളുടെ അക്കൗണ്ട് വെരിഫിക്കേഷന്‍ ചെയ്യാനായി ഗൂഗിള്‍ ഒരു കോഡ് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു തരാനായുള്ള സ്ക്രീന്‍ ലഭിക്കും. ഈ step ഈ അടുത്ത് ആരംഭിച്ചതാണ്. ബ്ലോഗര്‍ സര്‍വീസ് രാജ്യദ്രോഹപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു എന്ന വ്യാപകമായ പരാതിയെ തുടര്‍ന്ന് ഗൂഗിള്‍ ഏര്‍പ്പെടുത്തിയതാണ് ഈ സംവിധാനം. ഇത് അനുസരിച്ച് നിങ്ങള്‍ രജിസ്ടര്‍ ചെയ്യുന്ന ഗൂഗിള്‍ അക്കൗണ്ട് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഉപയോഗിച്ച് ഔദ്യോഗികമായി ഒത്തു നോക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതായത് പഴയത് പോലെ തോന്നുമ്പോള്‍ തോന്നുമ്പോള്‍ വ്യാജപേരുകളില്‍ ഇനി മേലില്‍ ബ്ലോഗോ ജി-മെയില്‍ അക്കൌണ്ടോ തുടങ്ങാന്‍ ആവില്ല.. ഈ വേരിഫിക്കെഷന്‍ സ്ക്രീനില്‍ നിങ്ങള്‍ ഇപ്പോള്‍ ഉള്ള രാജ്യത്തിന്‍റെ പേര് ലിസ്റ്റില്‍ നിന്ന് സെലക്റ്റ് ചെയ്യുക. ശേഷം നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുക. Send me verification code to my mobile phone എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു കോഡ് SMS ആയി ലഭിക്കും. അത്, അതിനു ശേഷം വരുന്ന സ്ക്രീനില്‍ എഴുതി registration തുടരാം.
ഇത്രയും ചെയ്തു കഴിയുമ്പോള്‍, നിങ്ങളുടെ അക്കൗണ്ട് വെരിഫിക്കേഷന്‍ ചെയ്യാനായി ഗൂഗിള്‍ ഒരു കോഡ് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു തരാനായുള്ള സ്ക്രീന്‍ ലഭിക്കും. ഈ step ഈ അടുത്ത് ആരംഭിച്ചതാണ്. ബ്ലോഗര്‍ സര്‍വീസ് രാജ്യദ്രോഹപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു എന്ന വ്യാപകമായ പരാതിയെ തുടര്‍ന്ന് ഗൂഗിള്‍ ഏര്‍പ്പെടുത്തിയതാണ് ഈ സംവിധാനം. ഇത് അനുസരിച്ച് നിങ്ങള്‍ രജിസ്ടര്‍ ചെയ്യുന്ന ഗൂഗിള്‍ അക്കൗണ്ട് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഉപയോഗിച്ച് ഔദ്യോഗികമായി ഒത്തു നോക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതായത് പഴയത് പോലെ തോന്നുമ്പോള്‍ തോന്നുമ്പോള്‍ വ്യാജപേരുകളില്‍ ഇനി മേലില്‍ ബ്ലോഗോ ജി-മെയില്‍ അക്കൌണ്ടോ തുടങ്ങാന്‍ ആവില്ല.. ഈ വേരിഫിക്കെഷന്‍ സ്ക്രീനില്‍ നിങ്ങള്‍ ഇപ്പോള്‍ ഉള്ള രാജ്യത്തിന്‍റെ പേര് ലിസ്റ്റില്‍ നിന്ന് സെലക്റ്റ് ചെയ്യുക. ശേഷം നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുക. Send me verification code to my mobile phone എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു കോഡ് SMS ആയി ലഭിക്കും. അത്, അതിനു ശേഷം വരുന്ന സ്ക്രീനില്‍ എഴുതി registration തുടരാം.
രണ്ടാംഭാഗം:
രണ്ടാം ഭാഗത്തിന്റെ സ്ക്രീന്‍ താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിലേതുപോലെയിരിക്കും.

നാം തുടങ്ങാന്‍ പോകുന്ന ബ്ലോഗിനെപ്പറ്റിയുള്ള വിവരങ്ങളാണ് ഈ പേജില്‍ ഉള്ളത്.
ആദ്യചോദ്യം ബ്ലോഗിന്റെ ടൈറ്റില്‍ അഥവാ തലക്കെട്ട് എന്താവണം എന്നാണ്. ബ്ലോഗിന്റെ തലക്കെട്ട് മലയാള അക്ഷരങ്ങളില്‍ത്തന്നെ എഴുതുന്നതാണ് നല്ലത് (അങ്ങനെ നിര്‍ബന്ധം ഇല്ല). ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ഒരു തലക്കെട്ട് അവിടെ എഴുതാം. ഈ തലക്കെട്ട് പിന്നീടെപ്പോള്‍ വേണമെങ്കിലും മാറ്റുകയും ആവാം.
രണ്ടാമത്തെ ചോദ്യം അല്പം കൂടെ പ്രധാനമാണ്. നിങ്ങളുടെ ബ്ലോഗിന്റെ URL എന്തുപേരില്‍ വേണം എന്നാണുചോദ്യം. (URL എന്നാൽ uniform resource locator അഥവാ വെബ് അഡ്രസ് എന്നു നാം വിളിക്കുന്ന പേര്. ഉദാഹരണം, ഈ ബ്ലോഗിന്റെ URL ആണ് http://bloghelpline.blogspot.com/ എന്നത്) ഈ കോളം ഇംഗ്ലീഷ് അക്ഷരങ്ങളില്‍ത്തന്നെവേണം എഴുതേണ്ടത്. ഇതാണ് നിങ്ങളുടെ ബ്ലോഗിന്റെ ഇന്റര്‍നെറ്റ് അഡ്രസ്. ഇവിടെ എഴുതുന്ന പേരുപയോഗിച്ചാണ് വായനക്കാര്‍ നിങ്ങളുടെ ബ്ലോഗ് തുറക്കുക. തലക്കെട്ടുമായി ബന്ധമുള്ളതോ, അല്ലെങ്കില്‍ ആ പേരുതന്നെയോ യു.ആര്‍.എല്‍ ആയി നല്‍കാം. (അങ്ങനെവേണം എന്നു നിര്‍ബന്ധമില്ല). യൂ.ആര്‍.എല്‍ പേര് എഴുതിയതിനുശേഷം ആ അഡ്രസ് ലഭ്യമാണോ എന്നറിയാനുള്ള സംവിധാനവും അവിടെത്തന്നെയുണ്ട്. Check availability എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ ടൈപ്പുചെയ്ത യു.ആര്‍.എല്‍ നെയിം മറ്റാരെങ്കിലും ബ്ലോഗറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാം. ഇല്ലെങ്കില്‍ This blog address is available എന്നു മെസേജ് കിട്ടും.
അടുത്തത് വീണ്ടും ഒരു വേഡ് വേരിഫിക്കേഷനാണ്. ആ വാക്ക് കൃത്യമായി എഴുതിയിട്ട് Continue എന്ന ലിങ്ക് അമര്‍ത്തുക. രണ്ടാംഭാഗം ഇവിടെ പൂര്‍ണ്ണമാകുന്നു.
മൂന്നാം ഭാഗം:
റെജിസ്ട്രേഷന്റെ മൂന്നാംഭാഗം ആരംഭിക്കുന്നത് നമ്മുടെ ബ്ലോഗിന്റെ കെട്ടും മട്ടും എങ്ങനെവേണം എന്ന ചോദ്യവുമായാണ്. ഇതിനെയാണ് ബ്ലോഗിന്റെ ടെംപ്ലേറ്റ് എന്നു വിളിക്കുന്നത്. വ്യത്യസ്തയിനം Starter Template കള്‍ ലഭ്യമാണ്. ബ്ലോഗറിന്റെ Design എന്ന സംവിധാനം ഉപയോഗിച്ച് നമുക്ക് ഇത് എപ്പോള്‍ വേണമെങ്കിലും മാറ്റി പുതിയ ഒരു കെട്ടും മട്ടും ഉണ്ടാക്കുകയും ചെയ്യാം. അതിനാല്‍ ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണചിത്രത്തില്‍ ഞാന്‍,ഏറ്റവും ആദ്യമുള്ള ടെംപ്ലേറ്റ് തെരഞ്ഞെടുത്തിരിക്കുന്നു. Simple എന്നാണ് ഈ ടെംപ്ലേറ്റിന്റെ പേര്. പേരിനു നേരെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്തതിനുശേഷം Continue എന്നെഴുതിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. (Simple അല്ലാതെ മറ്റൊരു ഡിസൈനാണ് നീങ്ങള്‍ക്കു വേണ്ടതെങ്കില്‍ ആ ലിസ്റ്റില്‍ നോക്കി ഇഷ്ടമുള്ള ഒരു ടെംപ്ലേറ്റ് തെരഞ്ഞെടുത്തിട്ട് Continue ക്ലിക്ക് ചെയ്യുക)
അതോടെ നിങ്ങളുടെ പുതിയ ബ്ലോഗ് തയ്യാറായിരിക്കുന്നു എന്നറിയിക്കുന്ന മെസേജ് പ്രത്യക്ഷപ്പെടും.

Start blogging എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബ്ലോഗ് പോസ്റ്റുകള്‍ എഴുതാനുള്ള പേജില്‍ എത്തും.

തല്‍ക്കാലം ഇപ്പോള്‍ പോസ്റ്റുകള്‍ എഴുതേണ്ട. താമസിയാതെ ഇവിടേക്ക് നമുക്ക് തിരിച്ചു വരാം. അതിനുമുമ്പായി ബ്ലോഗര്‍ ഡാഷ്‌ബോര്‍ഡ് എന്താണെന്ന് ഒന്നു വിശദമായി പരിചയപ്പെടാം. Dashboard എന്ന അദ്ധ്യായത്തിലേക്ക് പോകൂ.








27 അഭിപ്രായങ്ങള്‍:
ഡിസുപ്ലയ് നേം മലയാളതിൽ എഴുതൻ കഴിയുന്നില്ല പേസ്റ്റു ചെയ്യുംബൊൽ എന്തൊക്കെയൊ അക്ഷരങ്ങൽ വരുന്നു വരമൊഴിയനു ഉപയൊഗിക്കുന്നത്
ഷിബു ചേട്ടാ,
ഞാൻ ഒരു പുതിയ ബ്ലോഗ് തുടങ്ങി....ഇതു ലിസ്റ്റ് ചെയ്യപ്പെടാൻ എന്താ ണു വഴി? എത്ര ദിവസം കൊണ്ടാണ് ഒരു ബ്ലോഗ് ഗൂഗിളിലും മറ്റ് അഗ്ഗ്രഗേറ്ററുകളിലും വരിക? ഒന്നു പറഞ്ഞു തരുമോ?
യാത്രക്കാരാ, സാധാരണഗതിയില്‍ ഒരു ബ്ലോഗ് തുടങ്ങിയാല്‍ അത് സ്വാഭാവികമായി ആഗ്രിഗേറ്ററുകളില്‍ വരും. എന്നാല്‍ ചില ബ്ലോഗുകള്‍ അങ്ങനെ വരാറില്ല.. കുറച്ചുകൂടി സമയമെടുക്കും. യഥാര്‍ത്ഥ കാരണം ആര്‍ക്കും അറിയില്ല.. ഈ ബ്ലോഗിലെ പ്രശ്നങ്ങളും പ്രതിവിധികളും എന്ന അദ്ധ്യായവും അതിലെ കമന്റുകളും ഒന്നു നോക്കീക്കേ !!
അപ്പൂ,
ബ്ലോഗ് പ്രസിദ്ധീകരിക്കുമ്പോള്‍ ഗൂഗിളിന്റെ Terms of service | Privacy Policy | Content Policy എന്നിവയെക്കുറിച്ചുകൂടി മനസിലാക്കിയിരിക്കുന്നത് ആരോഗ്യകരമായ ബ്ലോഗിങ്ങിന് അത്യന്താപേക്ഷികമാണ്. അതിനാല്‍ ഇവയിലെ പ്രസക്ത ഭാഗങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ യോഗ്യന്‍ താങ്കള്‍ മാത്രമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണം പ്രതീക്ഷിക്കുന്നു.
അതിന് അപ്പു ഊർജം ചിലവാക്കുന്നത് വെറുതെയാണ്. http://www.google.com/accounts/TOS?hl=ml നോക്കുക. അതുപോലെ ബാക്കിയുള്ള ലിങ്കുകൾക്ക് ബ്ലോഗറിന്റെ ഭാഷ മലയാളം ആക്കിയാൽ മതി.
ചന്ദ്രേട്ടാ, സിബു പറഞ്ഞതുതന്നെയാണ് ഞാനു ചിന്തിച്ചത്. ഗൂഗിളിന്റെ കണ്ടന്റ് പോളിസി, ടേംസ് മുതലായവ ഇപ്പോള്‍ തന്നെ മലയാളഭാഷയില്‍ ലഭ്യമാണ്. ബ്ലോഗറില്‍ ലോഗിന്‍ ചെയ്യുന്ന പേജിലെ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിട്ട്, പേജിന്റെ ഏറ്റവും താഴെയുള്ള ഈ ലിങ്കുകള്‍ നോക്കൂ. ഇതെല്ലാം വ്യക്തമായി മലയാളത്തില്‍ എഴുതിവച്ചിട്ടുണ്ട്. വേണമെങ്കില്‍ ആദ്യാക്ഷരിയില്‍ ഈ രണ്ടു പേജുകളും ഒരു ലിങ്കായി നല്‍കാവുന്നതേയുള്ളൂ..
ബ്ലൊഗ് എഴുതാന്‍ സഹയിചതിനു നന്ദി ആയിരം വട്ടം
എന്റെ ടെമ്പ്ലേറ്റ് എങ്ങിനെ എനിക്ക് എന്റെ ഇഷ്ടമുള്ള രൂപത്തില്‍ മാറ്റാം?
താങ്കൾ ഒരു എച്.ടി.എം.എൽ വിദഗ്ദ്ധനാണെങ്കിൽ, ബ്ലോഗ് ലേ ഔട്ട് പേജിലേക്ക് പോയി അവിടെ ബ്ലോഗിന്റെ എച്.ടി.എം. എൽ കോഡ് സ്വയം എഡിറ്റ് ചെയ്യാവുന്നതാണ്. അതല്ല എന്നുണ്ടെങ്കിൽ നെറ്റിൽ സൌജന്യമായി ലഭ്യമായ റ്റെമ്പ്ലേറ്റുകൾ ഉപയോഗിക്കാം.
how i can wright in malayalam here
കാഴ്ചക്കാരാ, അങ്ങനെ ചോദിക്കാതെ ഈ ബ്ലോഗിന്റെ ബാക്കി അദ്ധ്യായങ്ങൾ കൂടി വായിക്കാനുള്ള ക്ഷമകാണിക്കൂ. അപ്പോൾ മനസ്സിലാകും എങ്ങനെയാണു മലയാളത്തിൽ എഴുതുന്നതെന്ന്. വലതുവശത്തെ സൈഡ് ബാറിൽ അതിനുള്ള ലിങ്കുകൾ ഉണ്ട്.
താങ്കളുടെ ഈ സംരംഭത്തെ ആത്മാര്‍ഥമായി അനുമോദിക്കുന്നു
മാഷേ, കഴിഞ്ഞ ആഴ്ച്ച എന്റെ ബ്ലോഗുകള്‍ക്ക് ചെറിയ പ്രശ്നം പറഞ്ഞപ്പോ ഒരു ഡെമോബ്ലോഗ് ഉണ്ടാക്കി അതില്‍ സെറ്റിംഗ്സ് ചെയ്തു നോക്കാന്‍ മാഷ് പറഞ്ഞിരുന്നു.. അതനുസരിച്ച് ‘ആദിത്യകിരണങ്ങള്‍’ എന്ന ഒരു ബ്ലോഗ് ഉണ്ടാക്കി...
എനിക്കിപ്പൊ അതില്‍ ഒന്നും പോസ്റ്റ് ചെയ്യാനില്ല.. ആ ബ്ലോഗ് ഡിലീറ്റ് ചെയ്യാന്‍ പറ്റുമോ? ഡിലീറ്റ് ഇല്ലെങ്കിലും ഹൈഡ് എങ്കിലും......... ഇപ്പൊ ഹൈഡ് ഓപ്ഷന്‍ ഉണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ കാണാം എന്ന് തൊന്നുന്നു...
ഹേന, ബ്ലോഗ് ഡിലീറ്റ് ചെയ്യണം എന്നുണ്ടെങ്കിൽ സെറ്റിംഗുകളിൽ, ബേസിക് സെറ്റിംഗുകൾ എടുക്കുക. ഏറ്റവും മുകളിലുള്ള മൂന്ന് ഓപ്ഷനുകളിൽ ഒന്ന് ഡിലീറ്റ് ബ്ലോഗ് ആണ്.
ഇനി അതല്ല, മറ്റുള്ളവർ ഹേനയുടെ പ്രൊഫൈൽ നോക്കുമ്പോൾ ആദിത്യകിരണം അവർക്ക് മറഞ്ഞിരുന്നാൽ മതിയെങ്കിൽ ഡാഷ്ബോർഡിലെ എഡിറ്റ് പ്രൊഫൈൽ എന്ന ലിങ്ക് എടുക്കുക. ആ പേജിലുണ്ട് Select blogs to display എന്ന ഓപ്ഷൻ. പബ്ലിക് കാണേണ്ട ബ്ലോഗുകൾ മാത്രം ടിക് ചെയ്യുക. അല്ലാത്തവ ടിക് ചെയ്യാതിരിക്കുക. മാറ്റങ്ങൾ സേവ് ചെയ്യാൻ മറക്കരുത്.
താങ്ങളുടെബ്ലോഗ് എനിക് വളരേ പ്രയൊജനപ്പെട്ടു ഞാനും ബ്ലോഗ്തുടങ്ങി എന്റെബ്ലോഗിന്റെപേരു മലയാളത്താൻബ്ലോഗ്സ്പോട്.കൊം നന്ദി
താങ്കള്‍ക്ക് നന്ദി!
ഷിബു ചേട്ടാ ചട്ടങ് വളരെ നല്ല കാര്യങ്ങളാ . അതിനു ഒരു നന്ദി പറഞ്ഞാല്‍ തീരില . എന്നാലും ഒരു നന്ദി കിടകട്ടെ. ബ്ലോഗ് ആരംഭിക്കാനായി നോക്കിയിട്ട് നടക്കുന്നില്ല . അറബിക് ഭാഷയിലാണ് അത് വരുന്നത് . ഇനി ഇപ്പൊ എന്താ ചെയ്യാ ? language സെലക്ട് ചെയ്തിട്ടും അങ്ങനെ തന്നെയാ വരുന്നത് . please help me .
"adhyakshari"kondu nhan oru bolg thudanghi..
valiya oragrahamanu poorthikarichu thanhathu..
nanhiyundu..ethile oro directionum vayichanu cheythathu..onhu check cheythu nokkamo..
abhiprayam areekamo?
enthellam maattanghal venam,enthellam prashnaghal und..new modifications..plz..
i don't know anyone to ask suggestions..
(i just learn malayalam typing..can't type fast..thtsy my mail in manglish)
i hope m not bothering uuu
this my ad-http://aleena-swapnakoodu.blogspot.com/
കൊള്ളാം. ഈ ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്.ഇനി ഒരു ബ്ലോഗ് ഉണ്ടാക്കി നോക്കട്ടെ...
URL മാറ്റാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?
Can I change a URL which I gave earlier? Pls reply
URL മാറ്റാൻ ഡാഷ്‌ബോർഡ്, സെറ്റിംഗ്‌സ്, പബ്ലിഷിംഗ് എന്ന ടാബിൽ സൌകര്യമുണ്ടല്ലോ.
how will i type my blog title in Malayalam?
oru blog njanum thudangunnu.........adhyaksharikkum shibu chettanum nandi
marva, ഡാഷ്‌ബോർഡ് എന്നു തുടങ്ങുന്ന അദ്ധ്യായം വായിക്കു... ധൃതിപ്പെടാതെ !! മുഴുവൻ വായിച്ചാലല്ലേ ബ്ലോഗിന്റെ ടൈറ്റിൽ എങ്ങനെ മലയാളത്തിൽ എഴുതാം എന്നൊക്കെ അറീയാനൊക്കൂ :-)
How can i add faceboob like button below my posts???
Nikhil, ബ്ലോഗർ ഡിസൈൻ എന്ന സെറ്റിംഗിൽ പോവുക. അവിടെ add a gadget സെലക്റ്റ് ചെയ്യുമ്പോൾ, വലതുവശത്ത് featured എന്നൊരു സെറ്റ് ഗാഡ്ജറ്റുകളുടെ ലിസ്റ്റ് കാണാം. അവിടെ നിന്ന് Share it എന്ന ഗാഡ്ജറ്റ് കണ്ടുപിടിച്ച് ബ്ലോഗിൽ ചേർക്കു. ഫെയ്സ്ബുക്ക് അവിടെ കിട്ടും.
dear appu
how can i use new downloaded template as my blog template ? will i get animated templates get in net ?
Jayan.
Post a Comment