മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍

>> 4.5.08

Varamozhi & Keyman

വരമൊഴി, കീമാന്‍ എന്നീ സോഫ്റ്റ്വെയറുകളാണ് മലയാളം എഴുതുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ വേണ്ടത്. അവ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ എന്നു മാത്രമേ ഈ അദ്ധ്യായത്തില്‍ പറയുന്നുള്ളൂ. ഈ പ്രോഗ്രാമുകള്‍ ഉപയോഗിക്കേണ്ടതെങ്ങനെ എന്നതു പഠിക്കുവാന്‍ “മലയാളം എഴുതാന്‍ പഠിക്കാം“ എന്ന അദ്ധ്യായം നോക്കുക.


“വരമൊഴി” യും “കീമാനും“ അവയുടെ കീമാപ്പുകളും, ഫോണ്ടുകളും ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ സ്പീഡ് അനുസരിച്ച് ഈ വിന്റോ തുറന്നുവരുവാൻ അല്പം കാലതാമസം ഉണ്ടായേക്കാം.



Download Varamozhi and Keyman


ശ്രദ്ധിക്കുക: പോപ്പ്-അപ് വിന്റോ ബ്ലോക്ക് ചെയ്തിരിക്കുന്ന ബ്രൌസറുകളിൽ അത് ഡിസേബിൾ ചെയ്യേണ്ടിവന്നേക്കാം. അതെങ്ങനെ ചെയ്യാം എന്ന് ആദ്യാക്ഷരിയുടെ ‘മലയാളം വായിക്കുവാൻ’ എന്ന ആദ്യ അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.


ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിക്കുമ്പോൾ കിട്ടുന്ന മെസേജുകളുടെ രീതിയിലാണ് ഈ അദ്ധ്യായത്തിലെ സ്ക്രീൻ ഷോട്ടുകൾ നൽകിയിരിക്കുന്നത്. (മോസില്ല, ഗൂഗിൾ ക്രോം തുടങ്ങിയ ബ്രൌസറുകളിൽ ഈ ക്രമത്തിൽ സ്ക്രീൻ ഷോട്ടുകൾ ലഭിക്കണമെന്നില്ല) ഈ സ്ക്രീൻ ഷോട്ട് ചിത്രങ്ങള്‍ വലുതായി കാണുന്നതിന് അവയുടെ മുകളില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്താല്‍ മതി. അല്ലെങ്കില്‍ ചിത്രങ്ങളുടെ മേല്‍ മൌസ് വച്ചിട്ട് റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്ന് Open in new window സെലക്ട് ചെയ്യുക. ചിത്രങ്ങള്‍ പുതിയ ഒരു വിന്‍ഡോയിലേക്ക് തുറക്കപ്പെടും.

ആദ്യമായി ഈ ചിത്രത്തിൽ കാണുന്നതുപോലെ ഒരു മെസേജ് ബോക്സ് ലഭിക്കും.





Security warning: Do you want to RUN or SAVE this file? എന്നൊരു ചോദ്യം കണ്ടല്ലോ? അതിലെ RUN ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ വരമൊഴി 1.08.02 ഇൻസ്റ്റലേഷൻ സെറ്റപ്പ് ഡൌൺലോഡ് ചെയ്യുവാൻ ആരംഭിക്കും.








അതു പൂർത്തിയായാൽ താഴെക്കാണിച്ചിരിക്കുന്ന സെക്യൂരിറ്റി മെസേജ് ബോക്സ് ലഭിക്കും. അവിടെയും Run ക്ലിക്ക് ചെയ്യുക.








അതിനു ശേഷം താഴെക്കൊടുത്തിരിക്കുന്ന വിന്റോകള്‍ അതേ ക്രമത്തില്‍ പ്രത്യക്ഷപ്പെടും. അവയില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ബട്ടണുകള്‍ മാത്രം ക്ലിക്ക് ചെയ്യുക. (രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന Select components to install എന്ന ലിസ്റ്റില്‍ ഒന്നും ചെയ്യേണ്ട. Next ക്ലിക്ക് ചെയ്താല്‍
മതി)













വരമൊഴി ഇൻസ്റ്റലേഷൻ പൂർത്തിയായാൽ കീമാൻ ഇൻസ്റ്റലേഷനുള്ള മെസേജ് ലഭിക്കും. അതിൽ RUN ക്ലിക്ക് ചെയ്യുക.









അതോടെ കീമാനും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇൻസ്റ്റലേഷൻ പൂർത്തിയാകുമ്പോൾ താഴെക്കാണുന്ന മെസേജ് ലഭിക്കും.അതിൽ Close എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.










ഇതോടെ നിങ്ങളുടെ കം‌പ്യൂട്ടര്‍ മലയാളം എഴുതുവാൻ (ട്രാന്‍സ്‌ലിറ്ററേഷനു) തയ്യാറായിക്കഴിഞ്ഞു.

41 അഭിപ്രായങ്ങള്‍:

  1. shabeer 7 September 2008 15:20  

    hello

  2. Ratheeshkumar 13 September 2008 19:13  

    Hai Dear Friend,
    I 've downloaded keyman installed it to my pc. at present I can only type in malayalam in ms word only. I m unable to type in my webpage posts. I tried it 3-4 times and failed. could u pls help me. I m using IE8 and recently updated it. This problem started after my pc's windows xp re installed and IE8 downloaded. Could u pls help me...

  3. കുരാക്കാരന്‍ !!!! 5 February 2009 19:10  

    hello brother..
    thanks for the information.

    But I can't type malayalam in google chrome.
    Can you please help me in this issue..
    ?

    Prasanth

  4. cibu cj 5 February 2009 23:11  

    Prasanth,

    Please go to: http://dev.chromium.org/getting-involved/dev-channel and run the channel changer to get the dev-channel. The issue is fixed in the dev channel of chrome. It takes some time to reach the stable release.

  5. ശ്രുതസോമ 17 April 2009 11:47  

    അപ്പൂ,
    ഡി ടി പി വശമില്ലാത്ത എനിക്ക് വരമൊഴിയും കീമാനും എത്ര ഉപകാരപ്രദമായെന്നോ!
    ഒരു നാലു പ്രാവശ്യമെങ്കിലും ഇവ ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവും!കാരണം വൈറസ്.
    അദ്യാക്ഷരിയിലെ ഈ അദ്ധ്യായം ഉള്ളതു കാരണം പ്രയാസം കൂടാതെ വീണ്ടും വീണ്ടും കീമാനും വരമൊഴിയും കിട്ടുന്നു!
    നന്ദി....നന്ദി....:)

  6. അനുരൂപ് 2 May 2009 21:35  

    ഞാന്‍ mozhi_offline.htm എന്ന പേജ് ഉപയോഗിച്ചാണ്‌ മലയാലം റ്റൈപ്പ് ചെയ്യുന്നത്‌. എന്നാല്‍ എന്റെ ഒരു പോസ്റ്റില്‍ പലരും താഴപറയുന്ന വിധം പ്രസ്താവനകളിറക്കി.
    '(Please avoid word verification)'

    എന്തുകൊണ്ടാണിത്‌???

  7. അപ്പു 3 May 2009 06:08  

    അനുരൂപ് :-)

    ആള്‍ക്കാരുദ്ദേശിച്ചത് അനുരൂപിന്റെ പോസ്റ്റിലെ എന്തെങ്കിലും പ്രശ്നമോ, ടെക്സ്റ്റിന്റെ പ്രശ്നമോ അല്ല. അനുരൂപിന്റെ ബ്ലോഗില്‍ കമന്റെഴുതാനുള്ള ഓപ്ഷനില്‍ വേഡ് വേരിഫിക്കേഷന്‍ ഉണ്ട്. അത് മാറ്റരുതോ എന്നാണ്. ആദ്യാക്ഷരിയിലെ കമന്റ് സെറ്റിംഗുകള്‍ എന്ന ചാപ്റ്റര്‍ നോക്കൂ. വേഡ് വേരിഫിക്കേഷന്‍ മാറ്റുന്നതെങ്ങനെ എന്ന് അവിടെ പറഞ്ഞിട്ടുണ്ട്. വേഡ് വേരിഫിക്കേഷന്‍ ഒരു സെക്യൂരിറ്റി ഫീച്ചറാണ് (സ്പാം കമന്റുകള്‍ ഒഴിവാക്കുവാന്‍). അത്യാവശ്യമില്ലെങ്കില്‍ അത് ഉപയോഗിക്കാതിരിക്കുക.

  8. aakkoossee 18 July 2009 12:24  

    please visit
    www.aakkoossee.blogspot.com

  9. ഉണ്ണി.. 3 August 2009 18:03  

    CtX coXnbn {]hÀ¯nç¶ Hì c­p sh_v sskäpIÄ CXm...

  10. ഉണ്ണി.. 3 August 2009 18:24  

    ഞാന്‍ വരമൊഴിയില്‍ ടൈപ്പ് ചെയ്ത് പേസ്റ്റ് ചെയ്തതാണ് മുകളില്‍ കാണുന്നത്.
    അത് മലയാളത്തില്‍ അല്ലല്ലോ വന്നത്???(പ്രിവ്യു നോക്കാതെ ചെയ്തു പോയതാ )
    അത് കഴിഞ്ഞു ഒരു
    ഓണ്‍ലൈന്‍ എഡിറ്റരില്‍ ടൈപ്പ് ചെയ്തതാണ് ഇത്.
    ഇത് പോലുള്ള ഒന്ന് രണ്ടു വെബ്‌ സൈറ്റുകള്‍ ഇതാ

    http://www.google.com/transliterate/indic/Malayalam

    http://adeign.googlepages.com/ilamozhi.html

    http://kerals.com/write_malayalam/malayalam.htm

    http://www.guruji.com/ml/index.html

  11. അങ്കിള്‍ 3 August 2009 18:41  

    ഉണ്ണി,
    ഞനിതെഴുതുന്നത്‌ വരമൊഴി ( 1.08.02) ഉപയോഗിച്ചാണ്‌. അതിൽ അഞ്ജലി ഫോണ്ട്‌ സെലക്ട്‌ ചെയ്തു. ഓപ്ഷൻസിൽ limit to basic mozhi യും സെലെക്റ്റ്‌ ചെയ്തിട്ടുണ്ട്‌. അതിൽ നിന്നും നേരിട്ട്‌ കട്ട്‌ ചെയ്ത്‌ ഇവിടെ പേസ്റ്റ്‌ ചെയ്തു. ശരിക്കും വായിക്കാൻ കഴിയുന്നില്ലേ.

  12. ഉണ്ണി.. 7 August 2009 13:45  

    നന്ദി അങ്കിളേ ...,
    ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ..

  13. ഉണ്ണി.. 7 August 2009 13:52  

    ഓക്കെ അങ്കിളേ...
    നന്ദി ,പക്ഷെ ഈ കീമാന്‍ എന്നാ സംഭവം??
    വരമൊഴിയുടെ പാര്‍ട്ട്‌ ആണോ?

  14. അപ്പു 7 August 2009 15:32  
    This post has been removed by the author.
  15. അപ്പു 7 August 2009 15:33  

    ഉണ്ണീ, വരമൊഴിയും കീമാനും ഒന്നിച്ചു download ചെയ്യുന്നു എങ്കിലും ഇത് രണ്ടും രണ്ട് softwares ആണ്. ഒന്ന്‍ മറ്റേതിന്റെ പാര്‍ട്ട്‌ അല്ല.
    കീമാന്റെ ഏറവും വലിയ ഗുണം ഏതു field ലേക്കും നേരെ മലയാളം എഴുതാം എന്നതാണ്. ഓരോ അക്ഷരങ്ങളും വെവ്വേറെ ടൈപ്പ് ചെയ്യാം.
    അതിനാല്‍ തന്നെ ഒരു തിരുത്തല്‍ വേണ്ടി വന്നാല്‍ വളരെ എളുപ്പമാണ്. ഈ സൗകര്യം indic transliteration ഇല് ഇല്ല എന്നറിയാമല്ലോ.
    കാരണം indic transliteration ഒരു വാക്കിനെ മൊത്തമായിട്ടാണ് കണക്കിലെടുക്കുന്നത്. മലയാളം എഴുതുവാന്‍ ഏതു രീതി ഉപയോഗിച്ചാലും
    കിട്ടുന്ന output ആണ് നമുക്ക് പ്രധാനം. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള രീതി ഉപയോഗിക്കട്ടെ. എന്റെ preference കീമാന്‍ ആണ്. കാരണം
    കീ ബോര്‍ഡില്‍ നോക്കാതെ എല്ലാ വിരലുകളും ഉപയോഗിച്ച് ശെരിയായി നല്ല സ്പീഡില്‍ ടൈപ്പ് ചെയ്യാന്‍ എനിക്കാവും, മലയാളം ആയാലും ഇംഗ്ലീഷ് ആയാലും.

  16. kkk 31 August 2009 05:53  

    നന്ദി

  17. Bindu 5 September 2009 17:49  

    how can i correctly type Ente? soundaryam? when i type them im getting എന്റെ, സൌന്ദര്യം. സഹായിക്കൂ

  18. അപ്പു 5 September 2009 18:47  

    ബിന്ദു എഴുതിയ എന്റെ, സൌന്ദര്യം എന്നീ വാക്കുകള്‍ക്ക് എന്താണു മിസ്റ്റേക്ക്? മനസ്സിലായില്ല. ‘സൌ‘ ല്‍ ഇടതുവശത്തെ പുള്ളി ഒഴിവാക്കാനുള്ള വഴികള്‍ നിലവിലില്ല.

  19. അപ്പു 5 September 2009 18:47  

    ബിന്ദൂ, ഈ ബ്ലോഗിലെ വരമൊഴി ലിപിമാല എന്ന അദ്ധ്യായം ഒന്നു നോക്കൂ.

  20. cibu cj 5 September 2009 20:30  

    ബിന്ദൂ, ഈ വാക്കുകൾക്ക് ഒരു പ്രശ്നവും തോന്നുന്നില്ലല്ലോ. 'സൗന്ദര്യം' ഇടതുവശത്തെ പുള്ളിയില്ലാതെയാണ്‌ വരമൊഴി എഴുതുന്നത്.

  21. kanavas 15 September 2009 12:18  

    how to write in malayalam directly in MS Word? Writing long texts in varamozhi editor window and cutting and pasting to MS word is very slow process.

  22. അപ്പു 15 September 2009 12:21  

    use keyman to write malayalam in MSword (or anywhere). However, depending on the versions ms word or note pad will give some problems in chillu letters or koottaksharangal. I prefer Wordpad latest version, it will work very good with keyman.

  23. ksta 27 September 2009 21:55  

    പ്രിയ അപ്പൂ
    (ഓഫ് ലൈനിൽ ടൈപ്പ് ചെയ്ത് copy & paste ചെയ്തതാണ് ഇത്.)
    കീമാൻ 6.0.164.0 കുറേക്കാലമായി ഉപയോഗിക്കുന്നു. രണ്ട് ചിഹ്നങ്ങൾ ശരിയായി എഴുതാൻ കഴിയുന്നില്ല
    -----------------------------------------------------
    saundaryam സൌന്ദര്യം
    naushad നൌഷാദ്
    paurusham പൌരുഷം
    kauthukam കൌതുകം
    -------------------------------------------
    krushi ക്ര്ഷി
    thrunam ത്ര്ണം
    vruthi വ്ര്ത്തി
    kruthyam ക്ര്ത്യം
    ---------------------------------------------
    ഈ രണ്ട് ചിഹ്നങ്ങൾ ശരിയായി എഴുതാൻ സഹായിക്കുമോ?

  24. ksta 27 September 2009 22:08  

    അപ്പൂ
    ഓഫ് ലൈനിൽ ചെയ്ത മാറ്റർ പേസ്റ്റ് ചെയ്തപ്പോൾ ഔ ചിഹ്നം ശരിയായി ഡിസ്പ്ലേ ചെയ്യുന്നു.ഓഫ് ലൈനിൽ ഉള്ള മാറ്ററുമായി വ്യത്യാസമണ്ട്.സ്ക്രീൻ ഷോട്ട് അയക്കാൻ നോക്കിയിട്ട് ശരിയാകുന്നില്ല

  25. അപ്പു 28 September 2009 06:07  

    ksta,
    കീമാൻ ഓൺലൈനിൽ ടൈപ്പുചെയ്താലും ഓഫ് ലൈനിൽ ടൈപ്പുചെയ്താലും പ്രത്യേകിച്ച് വ്യത്യാസം ഒന്നുമില്ല. കാരണം അത് നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു സോഫ്റ്റ്വെയർ ആണ്. സൌന്ദര്യം, കൌതുകം തുടങ്ങിയവയിലെ ഔ ചിഹ്നം ഇടതുവശത്ത് പുള്ളിയില്ലാതെ കീമാനിൽ ലഭിക്കുകയില്ല. എന്നാൽ വരമൊഴിയിൽ എഴുതിനോക്കൂ. ഇതുപോലെ..

    കൗതുകം
    സൗന്ദര്യം
    പൗർണ്ണമി

    ഋ ചിഹ്നം കിട്ടുവാൻ അക്ഷരത്തോടൊപ്പം ^ (shift+6) ചേർക്കണം.

    കൃഷി = kr^shi
    തൃണം = thr^Nam
    വൃത്തി = vr^ththi

    ഈ ബ്ലോഗിലെ വരമൊഴി ലിപിമാല എന്ന അദ്ധ്യായവും ഒന്നു നോക്കണേ.
    നന്ദി

  26. ksta 10 October 2009 20:57  

    അപ്പൂ,
    വളരെ നന്ദി.ഋ ന്റെ പ്രശ്നം വൃത്തിയായും കൃത്യമായും പരിഹരിച്ചു.പക്ഷേ ഔ പ്രശ്നമാണ്.

    ഞാൻ എഴുതുമ്പോൾ സൌന്ദര്യം ശരിയാവുന്നില്ല.ഓൺലൈനിൽ കുഴപ്പമില്ല.ഓഫ് ലൈനിൽ സ, എ യുടെ ചിൻഹം, ഒരു വട്ടം,ഈ യുടെ ചിൻഹം ഇങ്ങനെ കാണുന്നു

  27. അപ്പു 10 October 2009 21:14  

    ksta,

    താങ്കള്‍ വരമൊഴിയില്‍ ഔ എഴുതിനോക്കിയോ എന്നു പറഞ്ഞില്ലല്ലോ !!

  28. gopakumar 11 October 2009 16:51  

    hi, keyman is better or varamozhi?

  29. അപ്പു 11 October 2009 18:13  

    Hi Gopakumar,

    Better in what sense? Both deliver same output ! However for direct typing in a particular field keyman is useful. varamozhi needs you to copy and paste from its window.

  30. ksta 12 October 2009 21:02  

    അപ്പൂ,
    വരമൊഴിയിൽ ടൈപ്പ്‌ ചെയ്തിട്ട്‌ എം.എസ്‌.വേർഡ്‌-ലേക്ക്‌ പേസ്റ്റ്‌ ചെയ്യുമ്പോൾ ഔ ചിഹ്നം ശരിയാവുന്നില്ല.

    സൗന്ദര്യം കൗതുകം ടൗൺ

    എന്നാൽ എക്സ്പോർട്ട്‌ ചെയ്യുമ്പോൾ ശരിയാവുന്നുണ്ട്‌.
    പക്ഷേ എഡിറ്റ്‌ ചെയ്യുമ്പോൾ വീണ്ടും പ്രശ്നം

    പ്രശ്നം ഇതാണ്‌. അക്ഷരത്തിനും ചിഹ്നത്തിനും ഇടയിൽ ഒരു 'വട്ടം'
    മുകളിൽ കാണുന്നതത്രയും വരമൊഴിയിൽ ചെയ്ത് വേർഡിൽ പേസ്റ്റ് ചെയ്ത് സേവ് ചെയ്തതിനു ശേഷം പിന്നീട് വേർഡിൽ നിന്നും ഇങ്ങോട്ട് പേസ്റ്റ് ചെയ്തതാണ്.ഇത്രയും വിഷമിക്കണോ എന്നല്ലേ? എനിക്ക് ഓഫ് ലൈനിൽ മലയാളം എഴുതാൻ കഴിയണം അത്ര മാത്രം.കീമാനിൽ ഔ ചിഹ്നം ഒഴികെ എല്ലാം ശരിയാവുന്നു.ഇതുകൂടി ശരിയായാൽ ധന്യനായി.

  31. അപ്പു 12 October 2009 22:36  

    ksta,

    താങ്കള്‍ക്ക് മൈക്രോസോഫ്റ്റ് വേഡിനോട് ഇത്രപ്രിയം എന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു ! വരമൊഴിയില്‍ ടൈപ്പ് ചെയ്ത ഒരു മാറ്റര്‍ അല്ലെങ്കില്‍ ഫയല്‍ സേവ് ചെയ്യണം എന്നുണ്ടെങ്കില്‍ സേവ് ഓപ്ഷന്‍ അവിടെത്തന്നെയുണ്ടല്ലോ (ഫയല്‍ മെനുവില്‍). പേസ്റ്റ് ചെയ്യേണ്ടത് എപ്പോഴും ബ്ലോഗില്‍ തന്നെയല്ലേ? അല്ലെങ്കില്‍ ഒരു മെയിലില്‍ ഇതിനിടയില്‍ എന്തിനാണീ വേഡിനെ കൊണ്ടുവരുന്നത്? വേഡിന് യൂണിക്കോഡ് മലയാളം ഫോണ്ടുകളുമായി ചില്ലറ വശപ്പിശകുകള്‍ ഉണ്ട്. അത് വേഡിന്റെ കുഴപ്പവുമാണ്. എന്നാല്‍ എക്സലിലോ, വേഡ് പാഡിലോ (വേഡ് പാഡ് വേറേ പ്രോഗ്രാമാണെന്ന് അറിയാമല്ലോ, അല്ലേ) ഈ പ്രശ്നങ്ങള്‍ ഇല്ലതാനും. ഇതെല്ലാം മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയറുകളല്ലേ എന്നു ചോദിക്കരുത്!! സംഗതി ശരിതന്നെ, പക്ഷേ വെവ്വേറെ ടീമുകളാണ് ഇതൊക്കെ ചെയ്യുന്നത്.

  32. സമാന്തരന്‍ 16 October 2009 05:59  

    i installed varamozhi and key man as u explained. i can write in word. but it is not possible to write in blog(new post)and comment column. icon k is there, itis changing to ka. but letter comes in english. earlier i used xp, and no problems experienced.in new system os is windows 7 ultimate. i tried by changing browsers mosila and crome.no solution. help me

  33. KSTA.Peerumedu 18 October 2009 21:12  

    അപ്പൂ
    MS Word നോട് അതിരു കവിഞ്ഞ സ്നേഹമൊന്നും ഇല്ല. കാര്യം നടക്കണം അത്ര തന്നെ. പറഞ്ഞല്ലോ ഓഫ്-ലൈനിൽ മലയാളം എളുപ്പത്തിലും ശരിയായും ഉപയോഗിക്കാൻ പറ്റുന്ന ഒരു മംഗ്ലീഷ് കീബോർഡ് ലേഔട്ട് വേണമായിരുന്നു. കീമാൻ ഇഷ്ടപ്പെട്ടു.അത് കാര്യക്ഷമമായി ഉപയോഗിക്കുന്നതിനു വേണ്ടിയാണ് സംശയങ്ങൾ ചോദിച്ചത്.ഔ ചിഹ്നം ഒഴികെ എല്ലാം ശരിയായി.താങ്കളുടെ ഉപദേശപ്രകാരം ഇതു wordpad ലാണ് തയ്യാറാക്കുന്നത്.ചുരുക്കത്തിൽ ഞാൻ തൃപ്തനാണ്. വരമൊഴി, കീമാൻ,വേർഡ്.വേർഡ്പാഡ് എല്ലാം ചേർത്ത് മലയാളം എഴുതാറായി. നന്ദി....വളരെ നന്ദി...

  34. ഭാവനാ.......................................................... 29 October 2009 19:38  

    ഞാന്‍ വരമൊഴി ഡൗണ്‍ ലൊഡ് ചെയ്തു
    ടൈപ്പ് ചെയ്തപ്പൊള്‍ ഫൊണ്ട് ml-ttkarthika ayirunnu
    anjali old lipi upayogichappol chila chillukal vannilla
    njan m ttkarthika upayogichu type chythathu copy past cheythappol engilsil enthokkeyo ayi mari njan ippl enthu cheyyanam?
    athu nere avan

  35. അപ്പു 29 October 2009 19:41  

    മലയാളത്തില്‍ എഴുതാന്‍ പഠിക്കാം എന്ന അദ്ധ്യായം നോക്കൂ. അവിടെ വരമൊഴിയില്‍ നിന്ന് കോപ്പി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അഞ്ജലി ഓള്‍ഡ് ലിപി അല്ലാതെ മറ്റേതെങ്കിലും ഫോണ്ട് ഉപയോഗിച്ചാണ് എഴുതുനതെങ്കില്‍ കോപ്പി ചെയ്യുന്നതിനു മുമ്പ് എക്സ്പോര്‍റ്റ് ടു യൂണിക്കോഡ് എന്ന സ്റ്റെപ്പ് ചെയ്യാനുണ്ട്. ആ അദ്ധ്യായം ഒന്നു നോക്കൂ. വിശദമായി എഴുതിയിട്ടുണ്ട്.

  36. manushyasnehi 12 November 2009 23:07  

    ഞാനിതെഴുതുന്നത് കീമാന്‍ വച്ച് നോട്പാഡില്‍ ടൈപ് ചെയ്തു കോപി-പേസ്റ്റ് ചെയ്താണ്..
    എനിക്ക് ഓണ്‍ലൈനില്‍ വെബ് പേജില്‍ , അതായത് ഓര്‍ക്കുട്ടിലോ,മേയിലിലോ ഒന്നും കീമാന്‍ ഉപയോഗിച്ച് മലയാലം ടൈപ് ചെയ്യാന്‍ സാധിക്കുന്നില്ല..
    This problem started after my pc's windows xp re installed and IE8 downloaded.
    എന്താണ് പോംവഴി എന്ന് പറഞ്ഞു തരാമോ.

  37. കുട്ടിച്ചാത്തന്‍ 13 November 2009 13:59  

    ചാത്തനേറ് : IE 8 എടുത്ത് കളഞ്ഞ്
    IE 7 യൂസ് ചെയ്യുക എന്നു മാത്രേ പറയാനുള്ളൂ.
    IE 8 ല്‍ നിന്നു തിരിച്ചു വന്ന മറ്റൊരു ഹതഭാഗ്യന്‍ :)

  38. അപ്പു 13 November 2009 17:17  

    മനുഷ്യസ്നേഹിയും കുട്ടിച്ചാത്തനും ഇതെന്താണീ പറയുന്നത്?!! ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ 8 ആണ് ഞാന്‍ ഉപയോഗിക്കുന്നത്. കീമാന്‍ ഉപയോഗിക്കുന്നതില്‍ യാതൊരു കുഴപ്പവും കണ്ടിട്ടില്ല. അല്ലെങ്കില്‍ മോസില്ലയോ ഗൂഗിള്‍ ക്രോമോ ഉപയോഗിക്കാമല്ലോ..

  39. nary anan 18 November 2009 13:59  

    windows 7 നും വരമൊഴിയും ചേരുന്നില്ലല്ലോ
    എന്തെങ്കിലും സൂത്രപ്പണി ചെയ്യാനുണ്ടോ ?

  40. cibu cj 20 November 2009 04:15  

    വിൻഡോസ് സെവൻ കയ്യിൽ കിട്ടിയിട്ടുവേണ്ടേ എന്താണ്‌ പ്രശ്നമെന്നു നോക്കാൻ :(

  41. ഞാന്‍ നാരായണന്‍ നമ്പൂതിരിപ്പാട് 20 November 2009 08:31  

    കിട്ടിയാല്‍ ഒന്നു പറഞ്ഞു തരണം 

ഈ ബ്ലോ‍ഗ് ഇഷ്ടപ്പെടുന്നവര്‍

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP