മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം
>> 1.6.08
ഈ ബ്ലോഗിന്റെ ആദ്യ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍, അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളര്‍ ഉപയോഗിച്ച് മലയാളം ശരിയായി സെറ്റ് ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്കായാണ് ഈ വിവരണം. ഇതില്‍ ഫോണ്ട് ഡൌണ്‍ ലോഡ് ചെയ്ത്, ഇന്റര്‍നെറ്റ് എക്‍സ്പ്ലോറര്‍, മോസില്ല, ഗൂഗിള്‍ ക്രോം, എപിക് ബ്രൌസര്‍ എന്നീ ബ്രൌസറുകള്‍ മലയാളം യൂണിക്കോഡിനായി സെറ്റ് ചെയ്യുന്ന വിധം വിവരിച്ചിരിക്കുന്നു.
മറ്റു ചില യുണികോഡ് ഫോണ്ട്കളും താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്ന് നിങ്ങളുടെ സിസ്റ്റത്തിലെ Windows/Fonts ഫോള്‍ഡറിലേക്ക് ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്യാവുന്നതാണ് (ആവശ്യമെങ്കില്‍ മാത്രം ഇത് ചെയ്‌താല്‍ മതി. ബ്ലോഗുകള്‍ മുഴുവന്‍ വായിക്കുന്നതിനും എഴുതുന്നതിനും ഏതെങ്കിലും ഒരു യുണികോഡ് മലയാളം ഫോണ്ടിന്റെ ആവശ്യമേയുള്ളൂ).
അഞ്ജലി ഓൾഡ് ലിപി (Anjali Old Lipi)
കാർത്തിക (Karthika) (ഇത് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിറ്റത്തിൽ ഉണ്ട്)
രചന (Rachana)
മീര (Meera)
തൂലിക (Thoolika)
രഘുമലയാളം സാൻസ് (Raghumalayalam Sans)
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍:
(ഈ ബ്ലോഗിന്റെ ആദ്യ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന Anjali Old Lipi Font Installer ഓടോമാറ്റിക് installation ചെയ്തവര്‍ ഇത് വീണ്ടും ചെയ്യേണ്ടതില്ല)
ഇനി ഇന്റര്‍നെറ്റ് എക്സ്പ്ലോററീന്റെ ടൂള്‍സ് മെനു തുറന്ന് അതില്‍ നിന്ന് ഇന്റര്‍നെറ്റ് ഓപ്ഷന്‍സ് സെലക്റ്റ് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന വിന്റോയില്‍ നിന്ന് Fonts എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ മറ്റൊരു വിന്റോ തുറക്കും. അവിടെ Language script എന്ന ഭാഗത്തെ ആരോ ക്ലിക്ക് ചെയ്ത് ലിസ്റ്റില്‍ നിന്ന് മലയാളം സെലക്റ്റ് ചെയ്യുക. Web page font എന്ന ലിസ്റ്റില്‍ നാം മുകളില്‍ ഡൌണ്‍ലോഡ് ചെയ്ത എല്ലാ ഫോണ്ടൂകളും ഉണ്ടാവും. അവയില്‍ നിന്ന് അഞ്ജലി ഓള്‍ഡ് ലിപിയില്‍ ക്ലിക്ക് ചെയ്യുക OK OK രണ്ടുപ്രാവശ്യം ക്ലിക്ക് ചെയ്തുകഴിയുമ്പോല്‍ ഇന്റര്‍നെറ്റ് ഓപ്ഷന്‍സ് വിന്റോയില്‍ നിന്നും പുറത്തുകടക്കാം. ഇപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ മലയാളം ഡിസ്പ്ലേ ചെയ്യാനായി തയ്യാറായിക്കഴിഞ്ഞൂ.



ഫയര്‍ഫോക്സ് മോസില്ല :
മോസില്ലയിലെ Tools മെനു തുറന്ന് Options സെലറ്റ്ക് ചെയ്യുക. ഇപ്പോള്‍ കിട്ടുന്ന വിന്റോയിലെ Contents Tab തുറക്കുക .
1. മോസില്ലയിലെ ടൂൾസ് മെനു തുറന്ന് Options സെലക്റ്റ് ചെയ്യുക
2. Content ടാബ് സെലക്റ്റ് ചെയ്യുക
3. ഫോണ്ട്സ് ആന്റ് കളർ എന്ന ഭാഗത്തെ "Advanced.." ബട്ടൺ ക്ലിക്ക് ചെയ്യുക
4. ഭാഷ മലയാളം എന്നു സെറ്റ് ചെയ്യുക
5. Proportional എന്നയിടത്ത് Serif അല്ലെങ്കിൽ Sans Serif ആവാം.
അതിനുശേഷം Serif, sans serif. monospace എന്നിവ മൂന്നിലും AnjaliOldLipi ഫോണ്ട് സെലക്റ്റ് ചെയ്യുക (ഇതിനു പകരം കാർത്തിക, രചന, മീര എന്നീ യൂണിക്കോഡ് ഫോണ്ടുകളിൽ ഏതെങ്കിലും ഒന്ന് ആയാലും മതി)
6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക.
7. Click OK, OK to close Options.
8. FireFox അടച്ചിട്ട് വീണ്ടും തുറക്കുക. ഇപ്പോൾ മലയാളം ഭംഗിയായി ഡിസ്പ്ലേ ചെയ്യുന്നുണ്ടല്ലോ അല്ലേ?
ഗൂഗിൾ ക്രോം:
ഗൂഗിൾ ക്രോമിൽ മലയാളം ഫോണ്ടുകൾ സെറ്റ് ചെയ്യാനായി താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക. ബ്രൌസറിന്റെ സെറ്റിംഗ്സ് മെനു (സ്പാനറിന്റെ ഐക്കൺ) തുറക്കുക. അതിലെ ഓപ്ഷൻസ് സെലക്റ്റ് ചെയ്യുക.ഇപ്പോൾ തുറന്നുവരുന്ന വിന്റോയിൽ മൂന്നു ടാബുകൾ കാണാം. അതിലെ Under the hood എന്ന ടാബ് തുറക്കുക.

താഴെക്ക് സ്ക്രോൾ ചെയ്താൽ Web Content എന്ന തലക്കെട്ടിനു താഴെയായി Change Font and language settings എന്നു കാണാം. അത് സെലക്റ്റ് ചെയ്യുക. അപ്പോൾ മുകളിൽ കാണിച്ചിരിക്കുന്ന ചിത്രത്തിലേതുപോലെ ഒരു ബോക്സ് ലഭിക്കും. Fonts and Encoding എന്ന ആദ്യടാബിൽ മൂന്നുകള്ളികളിലും അജ്ഞലി ഓൾഡ് ലിപി സെറ്റ് ചെയ്യുക. എൻകോഡിംഗ് എന്ന ഭാഗത്ത് Unicode UTF 8 സെലക്റ്റ് ചെയ്യുക. ഇനി Language എന്ന ടാബിലേക്ക് പോവുക. അവിടെ Add എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ലിസ്റ്റ് കിട്ടും. അതിൽ നിന്ന് മലയാളം സെലക്റ്റ് ചെയ്യുക. ഇനി OK ക്ലിക്ക് ചെയ്യാൻ മറക്കരുത്. ഇപ്പോൾ ഗൂഗിൾ ക്രോം മലയാളം ഡിസ്പ്ലേ ചെയ്യാനായി തയ്യാറായി.
എപിക് ബ്രൌസര്‍:
2010 മധ്യത്തില്‍ നിലവില്‍ വന്ന എപിക് ബ്രൌസര്‍ എന്ന നവീന ബ്രൌസര്‍ ഏതു ഇന്ത്യന്‍ ഭാഷയും വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിനായി തയ്യാറായാണ് വരുന്നത്. ഇതില്‍ മലയാളം ഡിസ്പ്ലേ ചെയ്യാനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ കമ്പ്യുട്ടെരില്‍ ഒരു മലയാളം യുണികോഡ് ഫോണ്ട് ഉണ്ടാവണം എന്നുമാത്രം. ഈ ബ്രൌസേരില്‍ മലയാളം എഴുതുവാനായി ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിട്ടരേശന്‍ ആണ് ഉപയോഗിക്കുന്നത്.
കൺട്രോൾ പാനൽ സെറ്റിംഗുകൾ:
ഇത്രയും ചെയ്തുകഴിഞ്ഞാൽ ജനറലായി മറ്റൊരു സെറ്റിംഗ് കൂടി ചെയ്യാവുന്നതാണ്.
1. കൺട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
2. കൺട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
3. ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
4. അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം. അതിനാൽ ഈ സ്റ്റെപ്പിന് ഒരുങ്ങുന്നതിനു മുമ്പ് വിന്റോസ് സി.ഡി കൈയ്യിൽ കരുതുക.






27 അഭിപ്രായങ്ങള്‍:
ഇതിൽ മുകളിൽ ലിങ്ക് കൊടുത്തിരിക്കുന്നത് ഫോണ്ട് ഇൻസ്റ്റാളറുടെയാണ്. എന്നാൽ വിവരണം ttf ഫയൽ ഉപയോഗിച്ചുള്ള ഇൻസ്റ്റളേഷനെക്കുറിച്ചാണ്. തിരുത്തുമല്ലോ.
ഞാന്‍ ബ്ലോഗിത്തുടങ്ങിയതേ ഉള്ളു.നല്ല രസം. പക്ഷേ എന്റെ സുഹ്രുത്തുക്കളെ മൈക്രോസോഫ്റ്റ് വേര്‍ഡില്‍ മൊഴി കീ മാന്‍ വച്ച് മലയാളം ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആകെ പുലിവാലായി.ചില്ലുകള്‍ അനുസരണക്കേട് കാണിക്കുന്നു.അവന്‍ എന്ന് അടിച്ചാല്‍ അവന് എന്നാണ് വരവ്.നാന്‍ എന്ത് ശെയ്യണം കടവുളേ...... കുറേ പേരോട് ചോദിച്ചു.സത്യം പറഞ്ഞാല്‍ ക്രുത്യവും ഫലപ്രദവുമായ ഒരു മറുപടി ഇതുവരെ കിട്ടിയില്ല. എന്റെ ലാപ്റ്റോപ്പ് പക്ഷേ മര്യാദക്ക് ചില്ലുകളെ -വേര്‍ഡില്‍- ലാട്ടിത്തരുന്നുമുണ്ട്.ആകെ കണ്‍ഫ്യൂഷന്‍.കൈ പിടിക്കൂ.. സഹായിക്കൂ.....
ഞാന്‍ ബ്ലോഗിത്തുടങ്ങിയതേ ഉള്ളു.നല്ല രസം. പക്ഷേ എന്റെ സുഹ്രുത്തുക്കളെ മൈക്രോസോഫ്റ്റ് വേര്‍ഡില്‍ മൊഴി കീ മാന്‍ വച്ച് മലയാളം ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആകെ പുലിവാലായി.ചില്ലുകള്‍ അനുസരണക്കേട് കാണിക്കുന്നു.അവന്‍ എന്ന് അടിച്ചാല്‍ അവന് എന്നാണ് വരവ്.നാന്‍ എന്ത് ശെയ്യണം??? ..... കുറേ പേരോട് ചോദിച്ചു.സത്യം പറഞ്ഞാല്‍ ക്രുത്യവും ഫലപ്രദവുമായ ഒരു മറുപടി ഇതുവരെ കിട്ടിയില്ല. എന്റെ ലാപ്റ്റോപ്പ് പക്ഷേ മര്യാദക്ക് ചില്ലുകളെ -വേര്‍ഡില്‍- കാട്ടിത്തരുന്നുമുണ്ട്.ആകെ കണ്‍ഫ്യൂഷന്‍.കൈ പിടിക്കൂ.. സഹായിക്കൂ.....
Sebastian,
Sorry for typing in English. What you have written is correct. MS Word has a problem in displaying chils. Please use WORDPAD in windows accessories.
സുഹൃത്തേ.. വരമൊഴി ഉപയോഗിച്ച്
ടൈപ്പ് ചെയ്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുമ്പോൾ ചില്ലക്ഷരങ്ങൾ വായിക്കുവാൻ പറ്റുന്നില്ല. എന്റെ സിസ്റ്റത്തിൽ വായിക്കാം പക്ഷെ മറ്റു പലതിലും പറ്റുന്നില്ല. അഞ്ജലി ഓൾഡ് ലിപിയാണ് ഉപയോഗിക്കുന്നത്. എന്താണ്ൺ പരിഹാരം
രഞ്ജിത്, താങ്കളുടെ സിസ്റ്റത്തില്‍ ചില്ലക്ഷരം വായിക്കാം, മറ്റു ചിലസിസ്റ്റങ്ങളില്‍ സാധിക്കുന്നില്ല എന്നു പറയുന്നതില്‍ നിന്നുതന്നെ പ്രശ്നം താങ്കളുടെ കമ്പ്യൂട്ടറില്‍ അല്ല എന്നു വ്യക്തമാണല്ലോ. ആ കമ്പ്യൂട്ടറുകളില്‍ ഏറ്റവും പുതിയ വേര്‍ഷന്‍ യൂണിക്കോഡ് മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ പറയൂ. ഈ ചില്ലക്ഷര പ്രശ്നം താങ്കള്‍ ടൈപ്പു ചെയ്യുന്നതില്‍ നിന്ന് ഉത്ഭവിക്കുന്ന ഒന്നല്ല.
yes,pls help me
Safe,
"yes please help me" എന്നൊരു കമന്റിട്ടാല്‍ താങ്കളെ എങ്ങനെ സഹായിക്കാനാണ് !! \
എന്താണ് പ്രശ്നം, മലയാളം വായിക്കുവാനായി താങ്കള്‍ എന്തൊക്കെ ചെയ്തു, ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമണ് ഉപയോഗിക്കുന്നത്, ഏതു ബ്രൌസറാണ് ഉപയോഗിക്കുന്നത്, തുടങ്ങിയ കാര്യങ്ങള്‍ ഒന്നു പറയൂ.
how to publish webpages made by me in blog
Safe, please read this chapter "ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാം" in this chapter; refer to the right-side bar.
enikku ente new postil malayalam type cheyyaan pattunnilla..cory cheyhtu paste cheyyanum pattunnilla..( Title ok aanu avide type cheyyaanum paste cheyyanum pattunu but blog post cheyaaan pattunilla )
ഷിഹാബ് മലയാളം ടൈപ്പ് ചെയ്യുവാൻ ഏതു മെതേഡ് ആണ് ഉപയോഗിച്ചത്? കീമാൻ ? വരമൊഴി? ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ?
appuvettaaa good morning
njan eppozum samshayangal chodikkunna oraalaanu. de veendum oru samshayam
Photoshop-l cheitha oru picture-nu oru link aayi blog-l kondu varaan enthanu cheyyendath. onnu vishadamaayi enikku mail cheithu tharumo. abdulmuneernk@gmail.com... ethu vazi enikku mattu blogilekku link nalkaanaa.onnu paranju tharane..
I cant seem to type ണ്ട് properly. Why?
Also there is no EXPORT TO UNICODE option under FILE. its export to HTML.
how to setup malayalam in windows 7 ?. windows 7 showing the malayalam word "ente" as "enre".
സോനു, വിന്റോസ് 7 ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല. അതിനാൽ പ്രശ്നം മനസ്സിലാവുന്നില്ല. അറീയാവുന്നവരോട് ചോദിച്ചിട്ട് പറയാം.
അപ്പുമാഷേ, രണ്ട് പ്രോബ്ലെംസ് ആണു മെയിൻ ആയിട്ട് ഇപ്പോൾ ഉള്ളത്. ഒന്ന് എന്റെ കമ്പ്യൂട്ടർ ഫോർമാറ്റ് ചെയ്തതിനു ശേഷം വീണ്ടും എല്ലാം ഇൻസ്ടാൾ ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് മലയാളം ബ്ലോഗുകൾ ക്ലിയർ ആയി വായിക്കാൻ പറ്റുന്നില്ല. അക്ഷരങ്ങൾ മുറിഞ്ഞ് കാണുന്നു. ഞാൻ ടൈപ്പ് ചെയ്തതും മറ്റുള്ളവർ ടൈപ്പ് ചെയ്തതും എല്ലാം അങ്ങിനെതന്നെ.. പോസ്റ്റിൽ കണ്ട എല്ലാ കാര്യങ്ങളും ചെയ്തു. ഒന്നൊഴികെ.. കൊണ്ട്രോൾ പാനെലിലെ റീജിയണൽ ലാൻ ഗേജ് എന്ന ഭാഗം. കാരണം ഇൻസ്ടാൾ ചെയ്ത വിൻഡോസ് സിഡി അല്ല ഇപ്പോൾ എന്റെ കൈവശം ഇരിക്കുന്നത്.
ഇനി രണ്ടാമത്തെ പ്രശ്നം .. ചില്ലുകൾ ആണ് എന്റെ പോസ്റ്റുകൾ ഞാൻ തന്നെ വേറേ കമ്പ്യൂട്ടറുകളിൽ നോക്കുമ്പോൾ ചില്ലുകൾ ഒന്നുകിൽ സ്ക്വയർ ആയോ അല്ലെങ്കിൽ വൃത്തത്തിനകത്ത് R എന്ന അക്ഷരത്തോടെയോ കാണുന്നു. പക്ഷെ മറ്റു ബ്ലോഗുകൾക്ക് ഈ പ്രോബ്ലെം ഇല്ല. അതുപോലെ ഞാൻ എന്റെ കമ്പ്യൂട്ടറിൽ തന്നെ ഉബുന്ദുവിൽ ഓപൺ ചെയ്താലും ഈ പ്രോബ്ലെം കാട്ടുന്നു.. കീമാൻ , വരമൊഴി എല്ലാം പ്രശ്നം തന്നെ.. അതുപോലെ ഉബുന്ദുവിൽ എങ്ങിനെ കമന്റുകൾക്ക് മറുപടി കൊടുക്കും എന്ന് കൂടീ വിശദമാക്കാമോ?
എന്റെ ഇമെയിൽ : manorajkr@gmail.com
മനോരാജ്, നിങ്ങൾ തൽക്കാലം ഇന്റർനെറ്റ് എക്പ്ലോറർ തന്നെ ഉപയോഗിക്കേണ്ടിയിരിക്കുന്നു. അതിൽ എന്തെങ്കിലും പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ പറയൂ.
മാഷേ,
ഒന്ന് രണ്ട് പ്രശ്നം
യുണികോഡിൽ ചില്ലക്ഷരങ്ങൾ കിട്ടുവൻ എന്തു ചെയ്യണം?
യുണികോഡിൽ മലയളലിപി വിന്യാസം കാണിക്കുന്ന ഒരു ചാർട്ട് കിട്ടുവാൻ വഴിയുണ്ടോ?
യൂണിക്കോഡില്‍ ചില്ലക്ഷരം കിട്ടത്തതല്ല പ്രശ്നം. താങ്കളുടെ കമ്പ്യുട്ടറിലെ യൂണികോഡ് ഫോണ്ട് അത് ശരിയായി ഡിസ്പ്ലേ ചെയ്യാത്തതാണ്. ഈ ബ്ലോഗിലെ ചില്ലും ചതുരവും എന്ന അദ്ധ്യായം വായിച്ചു നോക്കൂ.
യൂണികോഡിലെ മലയാള ലിപി വിന്യാസം കാണിക്കുന്ന ഒരു സൈറ്റ് അഡ്രസ് മേല്‍പറഞ്ഞ ചില്ലും ചതുരവും അധ്യായത്തില്‍ ഉണ്ട്. ഇനി അതല്ല വരമൊഴി കീമാന്‍ മൊഴി കീമാപ്പ് തുടങ്ങിയവയിലെ കീ സ്ട്രോക്കുകള്‍ ആണ് ഉദേശിച്ച്ചതെന്കില്‍ ഈ ബ്ലോഗിലെ വരമൊഴി ലിപി മാല എന്ന അദ്ധ്യായം നോക്കൂ.
dear appu,i got a dell laptop with windows 7 installed in it.though i've downloaded anjali old lipi & mozhikeyman,i can't write malayalam in this page or anywhere.i can read malayalam, but letters (kuuttaksharangal like 'lla,kka') comes seperately..difficult to read..i read almost all ur blog help, but cudn't find a solution..there is no wordpad or notepad in this system.ms word is there.that too gives no solution.
pls help me..my mail id is bijianns@gmail.com
Mizhivilakku, Windows 7 comes with Karthika unicode font, so even without additional Malayalam fonts installed, it should display Malayalam properly. After installing and setting up internet explorer as described in chapter 1 of this blog, Windows 7 should display malayalam - if not the problem is something else. Did you try downloading Mozilla or Google chrome?
Mizhivilakku, you are requested to read this post and all its comments.
appu,thanks for ur prompt reply.
മുകളിൽ കാണിച്ച ലിങ്ക് വായിച്ചു, ശ്രീ എഴുതിയ പോലെ കീമാൻ 2 ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ സിസ്റ്റം സ്റ്റക്ക് ആകുന്നു.പിന്നീട് ഹരിയുടെ നിർദ്ദേശം പോലെ കീമാൻ കോൺഫിഗരേഷൻ ചെയ്ഞ്ച് ചെയ്താലോ എന്നു കരുതി.പക്ഷെ ഉള്ളതും കൂടി പോയാലോ എന്ന ഭയം കാരണം വിട്ടു..
anyway i'm happy that i can write this in varamozhi editor. t....ആരോ എഴുതിയിരിക്കുന്നതു പോലെ വിൻഡോസ് 7 ൽ നിന്ന് കാർത്തിക ഫോൺഡ് ഡിലീറ്റ് ചെയ്താലേ ചില കൂട്ടക്ഷരങ്ങൾ വേർത്തിരിച്ച് വരുന്നത് ഒഴിവാക്കൻ സാധിക്കൂ എന്നാ വായിച്ചതിൽ നിന്നു കിട്ടിയ അനുമാനം..
thanks..
ഞാൻ മൊസില്ല ബ്രൌസെർ ആണ് ഉപയോഗിക്കുന്നതു പക്ഷെ അഞ്ജലി ഓൾഡ് ലിപി ഇൻസ്റ്റാൽ ചെയ്തിട്ടും എനിക്കു മനോരമ ന്യൂസ് വായിക്കാൻ കഴിയുന്നില്ല. ഇതിനൊരു സൊല്യൂഷൻ പറഞ്ഞ് തരാമോ ?
മുജീബേ, മനോരമ പത്രം ഇപ്പോഴും യുണിക്കോഡ് ഫോണ്ടിലേക്ക് മാറിയിട്ടില്ല. അവര്‍ ഉപയോഗിക്കുന്ന ഫോണ്ട് ASCII രീതിയിലുള്ള സ്വന്തം ഫോണ്ടാണ്. അതുകൊണ്ടാണ് താങ്കള്‍ക്ക് മോസില്ലയില്‍ അത് വായിക്കാന്‍ സാധിക്കാത്തത്. ഇതിനുള്ള പോംവഴി ഈ ബ്ലോഗിലെ "യുണിക്കോഡ് മലയാളം - മറ്റ് ഉപയോഗങ്ങള്‍" എന്ന ശീര്‍ഷകത്തിനു താഴെയുള്ള "ASCII പത്രങ്ങള്‍ മോസില്ലയില്‍ വായിക്കാന്‍" എന്ന അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പറയും പ്രകാരം പദ്മ add-on install ചെയ്യൂ.
Post a Comment