കമന്റ് ഓപ്ഷൻ അടയ്ക്കുവാൻ
>> 23.10.09
നിങ്ങളുടെ ഒരു ബ്ലോഗ് പോസ്റ്റിൽ അതിഭയങ്കര ചൂടുപിടിച്ച വിവാദങ്ങളോ ചർച്ചയോ മറ്റോ വന്നുപോയി എന്നിരിക്കട്ടെ. ആ പോസ്റ്റിലെ വിവാദ ചർച്ച നിങ്ങൾക്ക് അവസാനിപ്പിക്കണം എന്നുകരുതുക. അതിനായി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഒരു പ്രത്യേകപോസ്റ്റിലെ കമന്റ് ഓപ്ഷൻ ഇല്ലാതെയാക്കാം. ഈ ഓപ്ഷൻ പ്രാവർത്തികമാക്കാനുള്ള സ്റ്റെപ്പുകൾ ഇനി പറയുന്നു. കമന്റ് ഓപ്ഷൻ അടയ്ക്കുവാനുള്ള പോസ്റ്റ് എഡിറ്റ് മോഡിൽ തുറക്കുക. പോസ്റ്റിന്റെ താഴെയായി Post Options എന്നൊരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ അതിനു താഴെയായി മറ്റു ചില ഓപ്ഷനുകൾ വരും. അതിലൊന്ന് Reader comments എന്നതാണ്. അതിൽ മൂന്നു വിധ സെറ്റിംഗുകൾ കാണാം.
Reader comments
Allow
Do not allow, show existing
Do not allow, hide existing
ആദ്യത്തെ ഓപ്ഷനായ Allow ടിക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമെ ഒരു പോസ്റ്റിൽ കമന്റുകൾ എഴുതുവാനുള്ള ഫീൽഡ് വായനക്കാരനു ലഭിക്കൂ. അടുത്ത രണ്ട് ഓപ്ഷനുകൾ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞ് കുറേ കമന്റുകൾ വന്ന് കഴിഞ്ഞ് കമന്റ് ഓപ്ഷൻ അടച്ചു വയ്ക്കാനുള്ളതാണ്. രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇതുവരെയുള്ള കമന്റുകൾ വായനക്കാർക്ക് കാണാം, പക്ഷേ തുടർന്ന് കമന്റെഴുതാൻ സാധിക്കില്ല. മൂന്നാമത്തെ ഓപ്ഷൻ ആണു സെലക്റ്റ് ചെയ്യുന്നതെങ്കിൽ ഇതുവരെയുള്ള കമന്റുകൾ ഒന്നുപോലും കാണാൻ സാധിക്കില്ല, തുടർന്ന് ആർക്കും കമന്റ് എഴുതുവാനും സാധിക്കില്ല. ഈ സെറ്റിംഗുകൾ ഏതും തെരഞ്ഞെടുത്തിട്ട് പോസ്റ്റ് വീണ്ടും പബ്ലിഷ് ചെയ്യാവുന്നതാണ്.
നിങ്ങളുടെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളിലേയും കമന്റ് ഓപ്ഷൻ ഒരുമിച്ച് ഇല്ലാതെയാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യാം.
ഡാഷ്ബോർഡിൽ നിന്നും സെറ്റിംഗുകൾ, കമന്റ് സെറ്റിംഗുകൾ എന്നീ ടാബുകൾ ഒന്നിനുപുറകേ ഒന്നായി തുറക്കുക. അവിടെ
Comments: എന്ന ആദ്യവരിയ്ക്ക് രണ്ട് ഓപ്‌ഷനുകള്‍ ഉണ്ട്. Show അല്ലെങ്കില്‍ Hide. ഷോ ആണു നിങ്ങള്‍ സെറ്റുചെയ്തിരിക്കുന്നതെങ്കില്‍ കമന്റുകള്‍ ഇടാനുള്ള ഓപ്ഷന്‍ വായനക്കാരനും നിങ്ങള്‍ക്കും ലഭിക്കുന്നു. ഹൈഡ് ആണ്‍ സെലക്ട് ചെയ്തതെങ്കില്‍ നിങ്ങളുടെ പോസ്റ്റുകളുടെ അടിയിലായി കമന്റ് എഴുതാനുള്ള ഓപ്‌ഷന്‍ ഉണ്ടാവില്ല.





2 അഭിപ്രായങ്ങള്‍:
ഈ വിവരത്തിന് വളരെ നന്ദി...
ആശംസകൾ....
y i can't see in my blog "post a comment"like in ur blog...how i can add?i need that option
Post a Comment