URL ഇംഗ്ലീഷിൽ നൽകുന്നതെങ്ങനെ?
>> 14.10.10
Uniform Resource Locator എന്നതിന്റെ ചുരുക്കപ്പേരാണ് URL. നാം ബ്ലോഗറിൽ എന്തു പബ്ലിഷ് ചെയ്യുമ്പോഴും ആ പേജിനു ഇപ്രകാരം ഒരു യു.ആർ.എൽ അനുവദിച്ചു നൽകും. ഈ യു.ആർ.എൽ നാമം ആണ് ഒരു പേജ് തുറക്കുമ്പോൾ ബ്രൌസറിന്റെ അഡ്രസ് ബാറിൽ നാം കാണുന്നത്. ഇപ്രകാരം യു.ആർ.എൽ ഉണ്ടാക്കുന്നതിനു ബ്ലോഗർ അനുവദിക്കുന്ന മാനദണ്ഡം ലളിതമാണ്. പോസ്റ്റ് പബ്ലിഷ് ചെയ്യുന്ന നിമിഷം പോസ്റ്റിന്റെ തലക്കെട്ട് എന്താണോ ആ വാക്കുകൾ യു.ആർ.എല്ലിലും ഉണ്ടാവും. പക്ഷേ തലക്കെട്ട് ഇഗ്ലീഷിൽ ആണെങ്കിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ. മലയാളത്തിലാണ് തലക്കെട്ടെങ്കിൽ പോസ്റ്റ് പബ്ലിഷ് ചെയ്യുന്ന മാസവും, ആ മാസത്തെ എത്രാമത്തെ പോസ്റ്റ് ആണ് ഇത് എന്ന വിവരവും മാത്രം യു.ആർ.എൽ കാണിക്കൂ.
ഇതൊരു പ്രശ്നമാണോ? അല്ല / ആണ്!! കഥ, കവിത, അനുഭവം, ഓർമ്മക്കുറിപ്പ് ഇതൊക്കെ ബ്ലോഗിൽ എഴുതുന്നവർക്ക് യു.ആർ.എൽ എങ്ങനെയായാലും ഒരു പ്രശ്നവും ഭാവിയിൽ ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അത് ആ ബ്ലോഗിലേക്ക് മാത്രം ഒതുങ്ങിനിൽക്കുന്ന കൃതികളാണ്. എന്നാൽ

ടെക്നിക്കൽ പോസ്റ്റുകൾ, ഭാവിയിൽ സേർച്ച് എഞ്ചിനുകൾ വഴി ആളുകൾ സേർച്ച് ചെയ്ത് നോക്കാവുന്ന വിഷയങ്ങൾ തുടങ്ങിയ ബ്ലോഗിൽ എഴുതുന്നവർ മറ്റൊരു കാര്യം ശ്രദ്ധിക്കാനുണ്ട്. നിങ്ങളുടെ പോസ്റ്റിന്റെ URL ഇംഗ്ലീഷിൽ വരുന്നതാണ് അത്തരം സാഹചര്യങ്ങളിൽ നല്ലത്. അതിനായി തലക്കെട്ട് ഇംഗ്ലീഷിൽ തന്നെ എഴുതേണ്ടതുണ്ട്. പോസ്റ്റ് പബ്ലിഷ് ചെയ്തുകഴിഞ്ഞിട്ട് അടുത്ത നിമിഷം തന്നെ ഈ തലക്കെട്ടിനെ മലയാളത്തിലേക്ക് മാറ്റി, പോസ്റ്റിനെ സേവ് ചെയ്യാം. ഇംഗ്ലീഷ് ഭാഷയിൽ നിർമ്മിക്കപ്പെട്ട യു.ആർ.എല്ലിനു മാറ്റം ഒന്നും സംഭവിക്കില്ല.
ഒരു പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്യുന്ന നിമിഷത്തിൽ പോസ്റ്റിന്റെ തലക്കെട്ടിൽ എഴുതിയിരിക്കുന്ന വാക്കുകളെ അടിസ്ഥാനമാക്കിയാണ് ബ്ലോഗർ യു.ആർ.എൽ ഉണ്ടാക്കുന്നത്. എന്നുപറഞ്ഞുവല്ലോ. എന്നാൽ പോസ്റ്റിന്റെ തലക്കെട്ട് മലയാളത്തില്‍ മാത്രം എഴുതുമ്പോള്‍ അതിന്റെ യു.ആര്‍.എല്‍ പേരില്‍ ബ്ലോഗര്‍ മലയാളം വാക്കുകൾ ചേർക്കുകയില്ല. അതുകൊണ്ട് റഫറൻസ് പോസ്റ്റുകൾ ഉണ്ടാക്കുന്നവർ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനു മുമ്പ് തന്നെ ആദ്യം മലയാളം തലക്കെട്ട് വാക്കുകൾ അതിനുശേഷം ഇംഗ്ലീഷ് തലക്കെട്ട് എന്ന ക്രമത്തിൽ എഴുതുക. (പോസ്റ്റിന്റെ പോസ്റ്റിന്റെ വിഷയവുമായി ബന്ധപ്പെട്ട ഒന്നോ രണ്ടോ ഇംഗ്ലീഷ് വാക്കുകൾ ) പോസ്റ്റ് പ്രസിധികരിച്ചൂ കഴിഞ്ഞ് വീണ്ടും എഡിറ്റ് മോഡിലേക്ക് പോയി ഇംഗ്ലീഷ് വാക്കുകളെ ഡിലീറ്റ് ചെയ്ത് തലക്കെട്ട് പൂർണ്ണമായും മലയാളത്തിൽ ആക്കിമാറ്റാവുന്നതാണ്. എന്നിട്ട് പോസ്റ്റിന്റെ വീണ്ടും പബ്ലിഷ് ആക്കാം.
ഈ പോസ്റ്റ് തയ്യാറാക്കിയപ്പോൾ ഇതേ മാനദണ്ഡമാണ് പാലിച്ചത്. സ്വാഭാവികമായും ഈ പോസ്റ്റിലെ പ്രതിപാദന വിഷയം എന്തെന്ന് യു.ആര്‍.എല്‍ നോക്കിയാല്‍ തന്നെ മനസ്സിലാകും. അതുകൊണ്ട് ആ വിഷയം ആരെങ്കിലും ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ അതേ യു.ആർ.എൽ ഉള്ള പോസ്റ്റുകൾക്ക് ആദ്യമാദ്യം എത്താനുള്ള പ്രിഫറൻസ് കിട്ടും. സേർച്ച് എഞ്ചിനുകൾ സേർച്ച് ചെയ്യുമ്പോൾ യു.ആർ.എൽ കൾക് വലിയ പ്രാധാന്യം കൊടുക്കാറുണ്ട് എന്ന് ഓർക്കുക. അതുപോലെ ഫോട്ടോബ്ലോഗുകളിൽ ചിത്രങ്ങൾ കൊടുക്കുന്നവരും ആ ചിത്രത്തിന്റെ ഫയൽ നെയിമും, പോസ്റ്റിന്റെ തലക്കെട്ടും ചിത്രത്തിന്റെ വിഷയവുമായി ബന്ധമുള്ള രീതിയിൽ എഴുതുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ പോസ്റ്റിന് കൂടുതൽ പേജ് റാങ്കിംഗ് കിട്ടാൻ എളുപ്പമാണ്.
ഒരു ചെറിയ കുറിപ്പ്: പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ തലക്കെട്ടിൽ എന്തെഴുതിയിരിക്കുന്നുവോ അതാണ് നമ്മുടെ മലയാളം ബ്ലോഗ് ആഗ്രിഗേറ്ററുകൾ ഏറ്റെടുക്കുന്ന തലക്കെട്ട്! അതുകൊണ്ട് ഇംഗ്ലീഷ് തലക്കെട്ടുകളിൽ പോസ്റ്റ് പ്രസിധികരിച്ച് പിന്നീട് തലക്കെട്ട് മാറ്റിയാലും ആഗ്രിഗേറ്ററുകളിൽ തലക്കെട്ട് മലയാളത്തിലേക്ക് മാറുകയില്ല. അപ്പോൾ പോസ്റ്റ് പബ്ലിഷ് ചെയ്യുമ്പോൾ നിങ്ങൾ ഏതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് തീരുമാനിക്കുക. ഒന്നോ രണ്ടൊ ദിവസം ആഗ്രിഗേറ്ററുകളിൽ ആക്റ്റീവായി നിൽക്കുന്ന മലയാളം തലക്കെട്ടു വേണോ, അതോ എന്നത്തേക്കും നിങ്ങളുടെ പോസ്റ്റിനെ ഒരു റെഫറൻസ് പോസ്റ്റാക്കി മാറ്റാവുന്ന ഇംഗ്ലീഷ് യു.ആർ.എൽ വേണോ എന്നു നിങ്ങൾ തന്നെ തീരുമാനിക്കുക. ഇതു രണ്ടും ഒരുപോലെ നടപ്പാക്കാവുന്ന ഒരു വഴിയായി എനിക്കു തോന്നുന്നത്, തലക്കെട്ടിൽ ആദ്യം മലയാളം തലക്കെട്ട് വാചകങ്ങളും, അതിനുശേഷം ഇംഗീഷും എഴുതുക എന്നാണ്.
ഉദാഹരണം "ചന്ദ്രനിലേക്കൊരു യാത്ര Chandrayaan 1"
അങ്ങനെയാവുമ്പോൾ ആഗ്രിഗേറ്ററുകൾ ആദ്യമുള്ള മലയാളം വാക്കുകളെമാത്രം കണക്കിലെടുക്കുകയും (തലക്കെട്ടിന്റെ നീളം കാരണം ഇംഗീഷ് വാക്കുകൾ വരെ ആഗ്രിഗേറ്ററുകളിൽ വരില്ല) ബ്ലോഗർ ഇംഗ്ലീഷ് വാക്കുകളെ മാത്രം യു.ആർ.എൽ ഇൽ ഉൾപ്പെടുത്തുകയും ചെയ്യും.

12 അഭിപ്രായങ്ങള്‍:
അപ്പുവേട്ടാ,നന്നായി..പുതിയ അറിവിന് നന്ദി..
പറഞ്ഞത് വാസ്തവം. ഇത് ഏതാണ്ട് ഒരു വര്‍ഷത്തിനു മുകളിലായി ഞങ്ങള്‍ ഈ രീതിയിലാണ് പോസ്റ്റിന്റെ യു.ആര്‍.എല്‍ നല്‍കുന്നത്. ഇതോടെ ഏത് പോസ്റ്റിലാണ് കമന്റ് എന്ന് എളുപ്പം തിരിച്ചറിയാനാകും. വളരെ ആകസ്മികമായാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇക്കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഒരു കുഴപ്പമുണ്ട് പോസ്റ്റ് പബ്ളിഷ് ചെയ്യുമ്പോള്‍ത്തന്നെ ചില അഗ്രിഗേറ്ററുകള്‍ അത് അതേപടി ഫീഡ് ചെയ്തെടുക്കും. അത് പിന്നെ മാറ്റാനും സാധിക്കാറില്ല. പ്രതിരോധിക്കാന്‍ ഇടയ്ക്ക് ഫീഡ് ഓഫ് ചെയ്യുകയെന്ന വിദ്യയാണ് പരീക്ഷിക്കാറ്. പരിഹാരമെന്തെങ്കിലും.......
അപ്പുവേട്ടാ വളരെ നന്ദി
എന്റെ ബ്ലോഗ് നോക്കുമോ
www.jithinraj.in
ഹരിമാഷേ, "ഇതോടെ ഏത് പോസ്റ്റിലാണ് കമന്റ് എന്ന് എളുപ്പം തിരിച്ചറിയാനാകും." ഇതൊന്നു വിശദമാക്കാമോ? ഇപ്പോള്‍ തന്നെ കമന്റുകളെ നമ്മുടെ മെയില്‍ ലേക്ക് തിരിച്ചു വിട്ടിട്ടുന്ടെന്കില്‍ ഇതു പോസ്റ്റില്‍ നിന്നാണെന്ന് അറിയാന്‍ സാധിക്കുമല്ലോ.
"....ഏതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് തീരുമാനിക്കുക. ഒന്നോ രണ്ടൊ ദിവസം ആഗ്രിഗേറ്ററുകളില്‍ ആക്റ്റീവായി നില്‍ക്കുന്ന മലയാളം തലക്കെട്ടു വേണോ, അതോ എന്നത്തേക്കും നിങ്ങളുടെ പോസ്റ്റിനെ ഒരു റെഫറന്‍സ് പോസ്റ്റാക്കി മാറ്റാവുന്ന ഇംഗ്ലീഷ് യു.ആര്‍.എല്‍ വേണോ എന്നു നിങ്ങള്‍ തന്നെ തീരുമാനിക്കുക."
കണ്‍ഫൂശനായല്ലോ...!!!
നുമ്മ വല്ല്യ റെഫറന്‍സൊന്നും എഴുതുന്നില്ലാപ്പാ.. അതുകൊണ്ട് നുമ്മക്കു മലയാളം തന്നെ മതിയേ...
nalla post
അപ്പുവേട്ടാ നന്ദി. ഈ വിദ്യ അറിയാതെ ആണെങ്കിലും നേരത്തെ ചില പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു.
I think harimash check email from mobile which is not supporting malayalam font. ( i have faced this ) so a wild guess ;-)
ഈ ബ്ലോഗ് വളരെ ഉപകാരപ്രദം......
ഞാന്‍ yahoo Id യില്‍ വളരെ മുമ്പ് ഒരു ബ്ലോഗ് ഉണ്ടാക്കിയിരുന്നു. അതിന്റെ URL - http://faisihamza.blogspot.com എന്നായിരുന്നു.
ഇപ്പോള്‍ ഞാന്‍ gmail ID യില്‍ ഒരു ബ്ലോഗ് ഉണ്ടാക്കി - URL - http://mazinfais.blogspot.com
ഇന്ന് ഞാന്‍ പഴയ ബ്ലോഗ് delete (http://faisihamza.blogspot.കോം)ചെയ്തു.
ആ പഴയ ബ്ലോഗ് URL പുതിയ ബ്ലോഗിന് നല്‍കാന്‍ കഴിയുമോ ?..
ഒന്ന് സഹായിക്കു........
faisihamza@gmail.com
ഫൈസൽ ഈ ചോദ്യം ഈ അദ്ധ്യായത്തിൽ കൊണ്ടുവന്നിട്ടത് എനിക്ക് കുറേ കൺഫ്യൂഷനുണ്ടാക്കുന്നുണ്ട് കേട്ടോ. താങ്കൾ ഉദ്ദേശിക്കുന്ന യൂ.ആർ.എൽ അല്ല ഈ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നത്. താങ്കൾക്ക് വേണ്ട യു.ആർ.എൽ മാറ്റം ഡാഷ്‌ബോർഡ് സെറ്റിംഗുകളിലാണുള്ളത്. അവിടെ പബ്ലിഷിംഗ് ടാബിൽ ബ്ലോഗിന്റെ യു.ആർ.എൽ മാറ്റി നൽകുവാനുള്ള സംവിധാനമുണ്ട് (പുതിയ യു.ആർ.എൽ ഫ്രീയായി ലഭ്യമാണെങ്കിൽ)
ഒരു പോസ്റ്റിന്റെ പേര് ടാബ്സില്‍ നോക്കുമ്പോള്‍ ആദ്യം സൈറ്റ് പേരും പിന്നെ ആ പോസ്റ്റിന്റെ പേരും ആയിട്ടാണല്ലോ സാധാരണ കാണിക്കാറു e.g (Thattukada : പൃഥിരാജില്‍ നിന്ന് രാജപ്പനിലേയ്‌ക്കുള്ള ദൂരം) എന്ന രീതിയില്‍ ഓക്കേ. നമുക്ക് ഇതിനെ എങ്ങനെ തിരിച്ചു ആക്കാന്‍ ഒക്കും ?? ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ (പൃഥിരാജില്‍ നിന്ന് രാജപ്പനിലേയ്‌ക്കുള്ള ദൂരം : Thattukada ) ടാബ്സില്‍ ഇങ്ങനെ വരുത്താന്‍ ??
ഏതു റ്റാബിന്റെ കാര്യമാണ് ചോദിക്കുന്നത്? ഒന്നുകൂടെ വ്യക്തമാക്കാമോ?
Post a Comment